നാഗേശ്വര്‍ റാവുവിന്റെ ഉത്തരവുകള്‍ അലോക് വര്‍മ്മ റദ്ദാക്കി; ഉന്നതാധികാരസമിതിയില്‍ തീരുമാനമായില്ല

നാഗേശ്വര്‍ റാവുവിന്റെ ഉത്തരവുകള്‍ അലോക് വര്‍മ്മ റദ്ദാക്കി; ഉന്നതാധികാരസമിതിയില്‍ തീരുമാനമായില്ല

സിബിഐ ഡയറക്ടര്‍  അലോക് വര്‍മ്മക്കെതിരായ പരാതി പരിശോധിക്കാന്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മറ്റി യോഗത്തില്‍ തീരുമാനമായില്ല. യോഗം നാളെയും തുടരും

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ അലോക്  അലോക് വര്‍മ്മക്കെതിരായ പരാതി പരിശോധിക്കാന്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മറ്റി യോഗത്തില്‍ തീരുമാനമായില്ല. യോഗം നാളെയും തുടരും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശ പ്രകാരം ജസ്റ്റിസ് എ.കെ സിക്രിയാണ് പങ്കെടുത്തത്. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെയും പങ്കെടുത്തു.

അരമണിക്കൂര്‍ നീണ്ട യോഗത്തില്‍ തീരുമാനമൊന്നും ഉണ്ടായില്ല. കേന്ദ്രവിജിലന്‍സ് കമ്മീഷനും യോഗത്തില്‍ പങ്കെടുത്തു.  കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സെലക്ഷന്‍ കമ്മറ്റി അംഗങ്ങള്‍ക്ക് കൈമാറി. റിപ്പോര്‍ട്ട് കൂടുതല്‍ പരിശോധിക്കുന്നതിന് വേണ്ടിയാണ് യോഗം നാളെത്തേ്ക്ക് മാറ്റിയത്. അലോക് വര്‍മ്മയുടെ ഭാഗം കേള്‍ക്കണമെന്ന നിലപാടാണ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെ കൈക്കൊണ്ടത്. അലോക് വര്‍മ്മയ്‌ക്കെതിരായ പരാതി പരിശോധിക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ഇന്ന യോഗം ചേര്‍ന്നത്. അതേസമയം താത്കാലിക ഡയറക്ടര്‍ നാഗേശ്വര്‍ റാവു കൊണ്ടുവന്ന ഉത്തരവുകള്‍ അലോക് വര്‍മ്മ റദ്ദാക്കി.

സിബിഐ ഡയറക്ടറുടെ ചുമതലയില്‍നിന്ന് അലോക് വര്‍മയെ നീക്കി നിര്‍ബന്ധിതാവധിയില്‍ പ്രവേശിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഡയറക്ടറെ മാറ്റുന്നകാര്യത്തില്‍ കേന്ദ്രത്തിന് ഏകപക്ഷീയമായ തീരുമാനമെടുക്കാനാവില്ലെന്നും സെലക്ഷന്‍ കമ്മിറ്റി ചേര്‍ന്നുമാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂവെന്നും കോടതി നിരീക്ഷിച്ചു. ഉന്നതാധികാര സമിതി ഒരാഴ്ചയ്ക്കകം യോഗംചേര്‍ന്ന് അലോക് വര്‍മയ്‌ക്കെതിരായ പരാതികള്‍ പരിഗണിക്കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com