ബജറ്റ് സമ്മേളനം 31 മുതല്‍; ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ് അവതരിപ്പിച്ചേക്കും 

16-ാം ലോക്‌സഭയുടെ അവസാന ബജറ്റ് സമ്മേളനം ജനുവരി 31 ന് ആരംഭിക്കും.
ബജറ്റ് സമ്മേളനം 31 മുതല്‍; ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ് അവതരിപ്പിച്ചേക്കും 

ന്യൂഡല്‍ഹി: 16-ാം ലോക്‌സഭയുടെ അവസാന ബജറ്റ് സമ്മേളനം ജനുവരി 31 ന് ആരംഭിക്കും. ഫെബ്രുവരി 13 വരെ നീളുന്ന സമ്മേളനകാലയളവില്‍ ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിക്കാനാണ് സാധ്യത.

ധനമന്ത്രി അരുണ്‍ ജെയ്റ്റലിയായിരിക്കും ഇടക്കാല ബജറ്റ് അവതരിപ്പിക്കുക. നിലവിലെ ലോക്‌സഭയുടെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കേ, തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലേറുന്ന പുതിയ സര്‍ക്കാറിനാണ് പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനുളള അവസരം. 

തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ കൈയിലെടുക്കാനുളള അവസാന അവസരമെന്ന നിലയില്‍ നിരവധി ജനപ്രിയ പദ്ധതികള്‍ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ഷകര്‍ ഉള്‍പ്പെടെ സാധാരണക്കാരുടെ ക്ഷേമത്തിന് ഉതകുന്ന പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുന്നതായാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com