ആകാശവാണി വാര്‍ത്തകള്‍ ഇനി സ്വകാര്യ എഫ് എമ്മുകള്‍ വഴിയും ;  കൂടുതല്‍ ജനകീയമാകാന്‍ പ്രസാര്‍ ഭാരതി ഒരുങ്ങുന്നു

 ആകാശവാണി  വാര്‍ത്തകള്‍ അതേ സമയത്ത് തന്നെയോ, അരമണിക്കൂറിനുള്ളിലോ കൊടുത്തിരിക്കണം. ലൈവായല്ല സംപ്രേഷണമെങ്കില്‍ അത് ശ്രോതാക്കളെ അറിയിക്കുകയും വേണമെന്നും പ്രസാര്‍ ഭാരതി നിബന്ധന വച്ചിട്ടുണ്ട്.
ആകാശവാണി വാര്‍ത്തകള്‍ ഇനി സ്വകാര്യ എഫ് എമ്മുകള്‍ വഴിയും ;  കൂടുതല്‍ ജനകീയമാകാന്‍ പ്രസാര്‍ ഭാരതി ഒരുങ്ങുന്നു

ന്യൂഡല്‍ഹി: സ്വകാര്യ എഫ്എം സ്റ്റേഷനുകള്‍ക്ക് ഇനി ആകാശവാണിയില്‍ നിന്നുള്ള വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍. ജനങ്ങളെ ശാക്തീകരിക്കുന്നതിന്റെ സുപ്രധാന നിമിഷങ്ങളിലൊന്നാണ് ഈ തീരുമാനമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മെയ് 31 വരെ പരീക്ഷണാടിസ്ഥാനത്തില്‍ സൗജന്യമായി ഈ സംവിധാനം തുടരും. 

ആകാശവാണിയുടെ വാര്‍ത്താ വിഭാഗത്തില്‍പേര് രജിസ്റ്റര്‍ ചെയ്യുന്നതാണ് വാര്‍ത്താ ബുള്ളറ്റിനുകള്‍ സ്വന്തമാക്കാനുള്ള ആദ്യപടി. ഇതിന് പുറമേ ആകാശവാണി  വാര്‍ത്തയ്‌ക്കൊപ്പമുള്ള പരസ്യങ്ങളും അതുപോലെ സംപ്രേഷണം ചെയ്യാന്‍ എഫ്എം തയ്യാറാവണമെന്നും വ്യവസ്ഥയുണ്ട്. 

 ആകാശവാണി  വാര്‍ത്തകള്‍ അതേ സമയത്ത് തന്നെയോ, അരമണിക്കൂറിനുള്ളിലോ കൊടുത്തിരിക്കണം. ലൈവായല്ല സംപ്രേഷണമെങ്കില്‍ അത് ശ്രോതാക്കളെ അറിയിക്കുകയും വേണമെന്നും പ്രസാര്‍ ഭാരതി നിബന്ധന വച്ചിട്ടുണ്ട്. ചെലവ് ചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി അഞ്ച് നഗരങ്ങളിലെ വാര്‍ത്താ സംപ്രേഷണം ആകാശവാണി അവസാനിപ്പിക്കുന്നതായി കഴിഞ്ഞ ആഴ്ചയാണ് ഉത്തരവിറങ്ങിയത്. ദേശീയ തലത്തില്‍ നിന്നുള്ള വാര്‍ത്തയും ആകാശവാണി അവസാനിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com