കോണ്‍ഗ്രസിനെ കൂട്ടാതെ ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയില്ല: നിലപാട് മാറ്റി പ്രകാശ് കാരാട്ട്

കോണ്‍ഗ്രസുമായുള്ള തെരഞ്ഞെടുപ്പ് ബന്ധത്തെക്കുറിച്ചുള്ള നിലപാട് തിരുത്തി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്
കോണ്‍ഗ്രസിനെ കൂട്ടാതെ ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയില്ല: നിലപാട് മാറ്റി പ്രകാശ് കാരാട്ട്

കോണ്‍ഗ്രസുമായുള്ള തെരഞ്ഞെടുപ്പ് ബന്ധത്തെക്കുറിച്ചുള്ള നിലപാട് തിരുത്തി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.  കോണ്‍ഗ്രസിനെ കൂട്ടാതെ ബിജെപിയെ പ്രതിരോധിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കലാണ് ലക്ഷ്യം.

ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസുമാണ് മുഖ്യ ശത്രുക്കള്‍. കോണ്‍ഗ്രസുമായി സഖ്യമാകുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനം പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള ബന്ധവും പാടില്ലെന്നും ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സാമ്പത്തിക നയങ്ങളില്‍ വ്യത്യാസമില്ലെന്നും ആയിരുന്നു കാരാട്ടിന്റെ നിലപാട്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ പ്രമേയത്തെ കാരാട്ട് പക്ഷം എതിര്‍ത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com