തമിഴ്‌നാട്ടില്‍ ആരുമായും സഖ്യത്തിന് തയ്യാര്‍; വാതിലുകള്‍ തുറന്നിട്ട് മോദി 

പാര്‍ട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചാലും മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് മോദി 
തമിഴ്‌നാട്ടില്‍ ആരുമായും സഖ്യത്തിന് തയ്യാര്‍; വാതിലുകള്‍ തുറന്നിട്ട് മോദി 

ചെന്നൈ: 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സഖ്യമുറപ്പിക്കാന്‍ എഐഎഡിഎംകെയെയും രജനീകാന്തിനെയും ഉന്നമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചാലും മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് മോദി പറഞ്ഞു. തമിഴ്‌നാട്ടിലെ ബിജെപി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫ്രന്‍സ് വഴി ആശയവിനിമയം നടത്തുകയായിരുന്നു മോദി.

സഖ്യമായി മുന്നേറണമെന്ന ബിജെപി നേതാവ് അടല്‍ ബിഹാരി വാജപേയിയുടെ പാതയിലൂടെയാണ് പാര്‍ട്ടി സഞ്ചരിക്കുന്നത്.  എന്‍ഡിഎ സഖ്യം രൂപികരിച്ചതിലൂടെ രാജ്യത്ത് പുതിയ സംസ്‌കാരം വളര്‍ത്താന്‍ വാജ്‌പേയിക്ക് കഴിഞ്ഞു. വിശ്വാസമാണ് എന്‍ഡിഎയുടെ അടിസ്ഥാനം. നിര്‍ബന്ധിപ്പിച്ച് ആരെയും സഖ്യകക്ഷിയാക്കാനില്ലെന്നും മോദി പറഞ്ഞു. 

തമിഴ്‌നാട്ടില്‍ കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. സഖ്യമായി മത്സരിച്ചാല്‍ കുടുതല്‍ സീറ്റുകള്‍ നേടാനാവുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഡിഎംകെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം എംകെ സ്റ്റാലിന്‍ അഭിപ്രായപ്പെട്ടിരുന്നു. രാഹുല്‍ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. 

അതിനിടെ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് വ്യക്തമാക്കിയ നടന്‍ പ്രകാശ് രാജ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്!രിവാളുമായി ചര്‍ച്ച നടത്തി. ഡല്‍ഹിയില്‍ കേജ്‌രിവാളിന്റെ വസതിയില്‍വെച്ചാണ് പ്രകാശ് രാജ് ചര്‍ച്ച നടത്തിയത്. സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിച്ചുെവന്ന് പ്രകാശ് രാജ് പ്രതികരിച്ചു. ബെഗളൂരു സെന്‍ട്രലില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് പ്രകാശ് രാജ് നേരത്തെ അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com