താജ്മഹലില്‍ നിന്ന് സ്‌നേഹം  എന്തെന്ന് പ്രധാനമന്ത്രി പഠിക്കട്ടെ; മോദിയെ ട്രോളി അഖിലേഷ്

താജ്മഹലില്‍ നിന്ന് സ്‌നേഹം  എന്തെന്ന് പ്രധാനമന്ത്രി പഠിക്കട്ടെ; മോദിയെ ട്രോളി അഖിലേഷ്

ആഗ്രയിലെത്തുമ്പോഴെങ്കിലും ഉരുളക്കിഴങ്ങ് കര്‍ഷകരുടെയും കരിമ്പ്, നെല്‍കര്‍ഷകരുടെയും വേദനയും കണ്ണുനീരും കാണാന്‍ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും അഖിലേഷ് ട്വിറ്ററില്‍ കുറിച്ചു

 ലക്‌നൗ: ആഗ്ര സന്ദര്‍ശിക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരോക്ഷമായി പരിഹസിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. താജ്മഹലെന്ന സ്‌നേഹസൗധത്തില്‍ നിന്ന് സ്‌നേഹമെന്തെന്ന് പഠിക്കാന്‍ മോദിക്ക് കഴിയട്ടെയെന്നായിരുന്നു അഖിലേഷിന്റെ 'മുനവച്ച' ട്വീറ്റ്. 
 
ആഗ്രയിലെത്തുമ്പോഴെങ്കിലും ഉരുളക്കിഴങ്ങ് കര്‍ഷകരുടെയും കരിമ്പ്, നെല്‍കര്‍ഷകരുടെയും വേദനയും കണ്ണുനീരും കാണാന്‍ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും അഖിലേഷ് ട്വിറ്ററില്‍ കുറിച്ചു.

ഡല്‍ഹിയില്‍ നിന്ന് ഇവിടെ അധികം അകലെയല്ലെന്ന് പ്രധാനമന്ത്രിക്ക് മനസിലാകട്ടെയെന്നും അഖിലേഷ് പറയുന്നു.

പ്രധാനമന്ത്രി  പദമേറ്റ ശേഷം ഇത് രണ്ടാം തവണയാണ് മോദി ആഗ്രയിലെത്തുന്നത്. മൂവായിരം കോടിയോളം രൂപ ചിലവഴിച്ച പദ്ധതികളുടെ ഉദ്ഘാടനം നടത്താനാണ് മോദി എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com