പ്രസവത്തിനിടെ ബലം പ്രയോഗിച്ചു വലിച്ചു, നവജാത ശിശുവിന്റെ ശരീരം രണ്ടായി പിളര്‍ന്നു; ഞെട്ടല്‍

പ്രസവത്തിനിടെ ബലം പ്രയോഗിച്ചു വലിച്ചു, നവജാത ശിശുവിന്റെ ശരീരം രണ്ടായി പിളര്‍ന്നു; ഞെട്ടല്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബാര്‍മര്‍ (രാജസ്ഥാന്‍): പ്രസവത്തിനിടെ നഴ്‌സ് ബലം പ്രയോഗിച്ചു വലിച്ചെടുത്ത നവജാത ശിശുവിന്റെ ശരീരം രണ്ടായി പിളര്‍ന്നു. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ രാംഗഢിലാണ് നടുക്കുന്ന സംഭവം.

പ്രസവത്തിനിടെ കുട്ടിയെ നഴ്‌സ് വലിച്ചെടുക്കുന്നതിനിടയില്‍ ശരീരം രണ്ടായി പിളരുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം യുവതിയുടെ ബന്ധുക്കളില്‍നിന്ന് ആശുപത്രി അധികൃതര്‍ മറച്ചുവച്ചു. പ്രസവം നടന്നെന്നും എന്നാല്‍ മറുപിള്ള പുറത്തുവന്നിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. എന്നാല്‍ നവജാത ശിശുവിന്റെ ശരീരത്തിന്റെ ഒരു ഭാഗം അപ്പോഴും യുവതിയുടെ ഗര്‍ഭപാത്രത്തിലായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംശയം തോന്നിയതിനാല്‍ ബന്ധുക്കള്‍ യുവതിയെയും കൊണ്ട് മറ്റൊരു ആശുപത്രിയില്‍ എത്തി. ഇവിടെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയ ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ ശരീരഭാഗം കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി.

ആദ്യത്തെ ആശുപത്രിയില്‍ പൊലീസ് നടത്തിയ പരിശോധയില്‍ കുഞ്ഞിന്റെ ഭാഗികമായ ശരീരം കണ്ടെത്തി. ഇന്ത്യന്‍ ശിക്ഷാ നിയമം 304 എ, 336 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com