സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രകാശ് രാജ് കെജ്രിവാളിനെ കാണാന്‍ എത്തി; പിന്തുണ 

വിവിധ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ തേടിയുമായിരുന്നു പ്രകാശ് രാജിന്റെ ഡല്‍ഹി സന്ദര്‍ശനം
സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രകാശ് രാജ് കെജ്രിവാളിനെ കാണാന്‍ എത്തി; പിന്തുണ 

ന്യൂഡല്‍ഹി:  വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചയായി നടന്‍ പ്രകാശ് രാജ് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് ക്രെജിവാളുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങാനുളള തീരുമാനത്തെ സ്വാഗതം ചെയ്യുകയും പിന്തുണ അറിയിക്കുകയും ചെയ്ത അരവിന്ദ് കെജ്രിവാളിനും ആംആദ്മി പാര്‍ട്ടിക്കും നന്ദി അറിയിക്കാനാണ് പ്രകാശ് രാജ് ഡല്‍ഹിയില്‍ എത്തിയത്. 

വിവിധ രാഷ്ട്രീയവിഷയങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. വിവിധ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ തേടിയുമായിരുന്നു പ്രകാശ് രാജിന്റെ ഡല്‍ഹി സന്ദര്‍ശനം. നിരവധി രാഷ്ട്രീയ പ്രശനങ്ങളില്‍ വിജയകരമായി ഇടപെട്ടതിന്റെ അനുഭവസമ്പത്ത് പാഠമായി ഉള്‍ക്കൊളളാന്‍ കൂടിയായിരുന്നു പ്രകാശ് രാജ് അരവിന്ദ് കെജ്രിവാളിനെ സന്ദര്‍ശിച്ചത്. 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പ്രകാശ് രാജ് കഴിഞ്ഞദിവസം ഒരു പടി കൂടി കടന്ന് മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലവും പുറത്തുവിട്ടിരുന്നു. കര്‍ണാടകയിലെ ബംഗലൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന് ട്വിറ്ററിലുടെയാണ് പ്രകാശ് രാജ് അറിയിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ പോകുന്നുവെന്ന പ്രഖ്യാപനത്തിന് ലഭിച്ച പ്രോത്സാഹനത്തിന് നന്ദി അറിയിച്ച് ട്വിറ്ററില്‍ കുറിച്ച വരിയിലാണ് മണ്ഡല പ്രഖ്യാപനം .പ്രകാശ് രാജിന്റെ രാഷ്ട്രീയപ്രവേശനത്തെ ആംആദ്മി അടക്കമുളള പാര്‍ട്ടികള്‍ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com