മോദിയുടെ ചിത്രം കാണിച്ച് തട്ടിയെടുത്തത് മൂന്ന് കോടി രൂപയോളം, തട്ടിപ്പിനിരയായത് രണ്ടായിരത്തിലധിം പേര്‍; 57കാരന്‍ അറസ്റ്റില്‍ 

പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ കീഴില്‍ കുറഞ്ഞ ചിലവില്‍ വീടുകള്‍ പണിതു തരും എന്ന് അവകാശപ്പെട്ടാണ് ഇയാള്‍ ആളുകളെ സമീപിച്ചതും പണം വാങ്ങിയതും
മോദിയുടെ ചിത്രം കാണിച്ച് തട്ടിയെടുത്തത് മൂന്ന് കോടി രൂപയോളം, തട്ടിപ്പിനിരയായത് രണ്ടായിരത്തിലധിം പേര്‍; 57കാരന്‍ അറസ്റ്റില്‍ 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ കാണിച്ച് സര്‍ക്കാര്‍ വകുപ്പിന്റെ പേരില്‍ രണ്ടായിരത്തോളം ആളുകളില്‍ നിന്ന് പണം തട്ടയെടുത്ത ആള്‍ അറസ്റ്റിലായി. മൂന്ന് കോടി രൂപയിലധികമാണ് ഇയാള്‍ ആളുകളില്‍ നിന്ന് ഈ പേരില്‍ വാങ്ങിയെടുത്തത്. പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ കീഴില്‍ കുറഞ്ഞ ചിലവില്‍ വീടുകള്‍ പണിതു തരും എന്ന് അവകാശപ്പെട്ടാണ് ഇയാള്‍ ആളുകളെ സമീപിച്ചതും പണം വാങ്ങിയതും. 

ഫരീദാബാദ് സ്വദേശിയായ രാജീന്ദര്‍ കുമാര്‍ തൃപതി (57) ആണ് അറസ്റ്റിലായത്. ദേശീയ ഭവന വികസന കോര്‍പ്പറേഷന്‍ (എന്‍എച്ച്ഡിഒ) ചെയര്‍മാനാണ് രാജേന്ദര്‍ കുമാര്‍. കേന്ദ്ര ദാരിദ്ര നിര്‍മാര്‍ജന ഭവന നിര്‍മാണ വകുപ്പില്‍ നിന്നടക്കം ലഭിച്ച പരാതിയുടെ അടസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. സര്‍ക്കാര്‍ വകുപ്പുകളുടെ ഔദ്യോഗിക ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ച് എന്‍എച്ച്ഡിഒയെ ഒരു സര്‍ക്കാര്‍ സ്ഥാപനമാക്കി കാണിക്കാന്‍ ശ്രമിക്കുന്നെന്നായിരുന്നു ആരോപണം. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും കേന്ദ്ര ദാരിദ്ര നിര്‍മാര്‍ജന ഭവന നിര്‍മാണ വകുപ്പിന്റെ ലോഗൊയും ഇയാള്‍ എന്‍എച്ച്ഡിഒയുടെ വെബ്‌സൈറ്റില്‍ ഉപയോഗിച്ചിട്ടുണ്ട്. അറസ്റ്റിലായതോടെ ഇയാളുടെ പേരിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com