രാകേഷ് അസ്താനക്കെതിരായ കേസ് റദ്ദാക്കണമെന്ന ഹര്‍ജി; വിധി ഇന്ന്‌

അസ്താനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് സിബിഐ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു
രാകേഷ് അസ്താനക്കെതിരായ കേസ് റദ്ദാക്കണമെന്ന ഹര്‍ജി; വിധി ഇന്ന്‌

ന്യൂഡല്‍ഹി: സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. കൈക്കൂലി കേസില്‍ അസ്താനക്കെതിരെ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ വ്യക്തമാക്കിയിരുന്നു. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള അസ്താനിയുടെ ഹര്‍ജിയാണ് ഇന്ന് കോടതി പരിഗണിക്കുക. 

അസ്താനക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് സിബിഐ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അസ്താനയ്‌ക്കെതിരെ പരാതി നല്‍കിയ സതീഷ് സനയ്ക്ക് പൊലീസ് സംരക്ഷണം നല്‍കുവാനും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 

അതിനിടെ, സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മയെ വീണ്ടും മാറ്റുകയുണ്ടായി. പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റഇ യോഗത്തിലാണ് അലോക് വര്‍മയെ മാറ്റാന്‍ തീരുമാനമായത്. തീരുമാനത്തോട് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിയോജിച്ചപ്പോള്‍, സുപ്രീംകോടതി ജഡ്ജി എ.കെ.സിക്രി വര്‍മയെ മാറ്റുന്നതിനെ അനുകൂലിച്ചു. 

നേരത്തെ, അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റുവാന്‍ അര്‍ധരാത്രി കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സിബിഐ ഡയറക്ടറെ നിയമിക്കാന്‍ അധികാരമുള്ള സെലക്ഷന്‍ കമ്മിറ്റി തന്നെ അലോക് വര്‍മ തുടരുന്ന കാര്യം തീരുമാനിക്കട്ടെ എന്നായിരുന്നു സുപ്രീംകോടതി വിധി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com