ശബരിമല യുവതീ പ്രവേശം; തുറന്ന കോടതിയിലെ വാദങ്ങൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് അയ്യപ്പ ഭക്തരുടെ സംഘടന

ശബരിമല യുവതീ പ്രവേശ വിഷയം തുറന്ന കോടതിയിൽ ഈ മാസം 22ന് വാദം കേൾക്കാനിരിക്കെ കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് അയ്യപ്പ ഭക്തരുടെ സംഘടന
ശബരിമല യുവതീ പ്രവേശം; തുറന്ന കോടതിയിലെ വാദങ്ങൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് അയ്യപ്പ ഭക്തരുടെ സംഘടന

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശ വിഷയം തുറന്ന കോടതിയിൽ ഈ മാസം 22ന് വാദം കേൾക്കാനിരിക്കെ കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് അയ്യപ്പ ഭക്തരുടെ സംഘടന. അയ്യപ്പഭക്തരുടെ ദേശീയ സംഘ‍ടനയായ നാഷണൽ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷൻ (NADA) എന്ന സംഘടനയാണ് ശബരിമലയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളും പരിഗണിക്കുമ്പോൾ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിക്ക് മുന്നിൽ അപേക്ഷ സമർപ്പിച്ചത്. 

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് കയറാമെന്ന സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹർ‍ജികളും വിഷയവുമായി ബന്ധപ്പെട്ട ചില പുതിയ ഹർജികളുമാണ് 22ന് പരിഗണിക്കുന്നത്. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ റോഹിൻടൺ നരിമാൻ, ഡിവൈ ചന്ദ്രചൂഡ്, എഎൻ ഖാൻവീൽക്കര്‍, ഇന്ദു മൽഹോത്ര എന്നിവരാണ് ഭരണഘടനാ ബഞ്ചിലുണ്ടായിരുന്ന മറ്റ് ജഡ്ജിമാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com