54 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ ഇരട്ടിയാക്കി ചന്ദ്രബാബു നായിഡു ; ലക്ഷ്യം തെരഞ്ഞെടുപ്പ് തന്നെ? 

വര്‍ധിപ്പിച്ച പെന്‍ഷന്റെ ഗുണം ലഭിക്കുക 54 ലക്ഷം ജനങ്ങള്‍ക്കാണ്. തെലുങ്ക് ഉത്സവമായ സംക്രാന്തി കണക്കിലെടുത്താണ് ജനങ്ങള്‍ക്കായി ഈ സമ്മാനം നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. 
54 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ ഇരട്ടിയാക്കി ചന്ദ്രബാബു നായിഡു ; ലക്ഷ്യം തെരഞ്ഞെടുപ്പ് തന്നെ? 


ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രപ്രദേശില്‍ സര്‍ക്കാര്‍ വക സമ്മാനപ്പെരുമഴ. പ്രായമായവര്‍ക്കും വിധവകള്‍ക്കുമായുള്ള പെന്‍ഷന്‍ ഇരട്ടിയാക്കി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഉത്തരവിറക്കിയത്. ജനുവരി ഒന്നുമുതല്‍ ഉത്തരവ് നിലവില്‍ വന്നതായും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.

വര്‍ധിപ്പിച്ച പെന്‍ഷന്റെ ഗുണം ലഭിക്കുക 54 ലക്ഷം ജനങ്ങള്‍ക്കാണ്. തെലുങ്ക് ഉത്സവമായ സംക്രാന്തി കണക്കിലെടുത്താണ് ജനങ്ങള്‍ക്കായി ഈ സമ്മാനം നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. 

സാമ്പത്തിക പ്രയാസത്തിലാണ് സംസ്ഥാനമെങ്കിലും ജനക്ഷേമത്തിനാണ് തന്റെ സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്നും അതുകൊണ്ട് പെന്‍ഷന്‍ ഇരട്ടിയാക്കി വര്‍ധിപ്പിക്കുകയാണ് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയെന്ന നിലയില്‍ ആന്ധ്രയിലെ എല്ലാ വീടുകളിലെയും മൂത്ത മകന്‍ താനാണ് എന്നും അര്‍ഹതയുള്ള എല്ലാ പെന്‍ഷന്‍കാരുടെയും ചുണ്ടില്‍ പുഞ്ചിരി വിടര്‍ത്താന്‍ കഴിയുന്നത് തന്നെ സന്തോഷിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ ശുചിത്വം മുന്‍നിര്‍ത്തി സംസ്ഥാനത്തെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി 120 കോടി രൂപയുടെ സാനിട്ടറി നാപ്കിനുകളും മുഖ്യമന്ത്രി അനുവദിച്ചിരുന്നു. 8,9,10 ക്ലാസുകളിലെ ആറ് ലക്ഷത്തോളം വരുന്ന പെണ്‍കുട്ടികള്‍ക്കാണ് ഇത് ലഭിക്കുക. കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ ബ്രാഹ്മണയുവാക്കള്‍ക്ക് സ്വിഫ്റ്റ് കാര്‍ വാഗ്ദാനം ചെയ്ത് ' തൊഴിലില്ലായ്മ പരിഹരിക്കുവാനും' ചന്ദ്രബാബു നായിഡു ശ്രമിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com