കോണ്‍ഗ്രസിന് വോട്ട് ചെയ്യുക എന്നാല്‍ ബിജെപിയെ ജയിപ്പിക്കുക എന്നാണ്; ഏഴ് ലോക്‌സഭാ സീറ്റുകള്‍ പിടിക്കുമെന്ന് കെജ് രിവാള്‍

പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേരില്ലെന്ന് വ്യക്തമാക്കിയാണ് കെജ് രിവാള്‍ കോണ്‍ഗ്രസിനെതിരെ ഇപ്പോള്‍ നിലപാടെടുത്തിരിക്കുന്നത്
കോണ്‍ഗ്രസിന് വോട്ട് ചെയ്യുക എന്നാല്‍ ബിജെപിയെ ജയിപ്പിക്കുക എന്നാണ്; ഏഴ് ലോക്‌സഭാ സീറ്റുകള്‍ പിടിക്കുമെന്ന് കെജ് രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുക എന്നാല്‍ ബിജെപിയെ വിജയിപ്പിക്കുക എന്നാണ് അര്‍ഥമെന്നും കെജ് രിവാള്‍ പറഞ്ഞു. 

ഇനി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ബിജെപിയുടെ വോട്ട് വിഹിതത്തില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ പത്ത് ശതമാനത്തിന്റെ കുറവുണ്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ പത്ത് ശതമാനം വോട്ട് എഎപിക്ക് നല്‍കാന്‍ നിങ്ങള്‍ വോട്ടര്‍മാരെ കണ്ട് പറയണം എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരോട് കെജ് രിവാള്‍ പറയുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 33 ശതമാനം വോട്ടാണ് എഎപിക്ക് ലഭിച്ചത്. ബിജെപി നേടിയത് 46 ശതമാനം വോട്ടും. 

ആ പത്ത് ശതമാനം വോട്ട് എഎപിക്ക് ലഭിച്ചാല്‍ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളില്‍ ജയം പിടിക്കാന്‍ നമുക്കാകും. കോണ്‍ഗ്രസിന് ആ പത്ത് ശതമാനം വോട്ട് ലഭിച്ചാല്‍ ബിജെപി ജയിക്കും. മോദിയുടേയും അമിത് ഷായുടേയും ഏകാധിപത്യം അവസാനിപ്പിക്കുവാനുള്ള സമയമാണ് ഇതെന്നും കെജ് രിവാള്‍ പറഞ്ഞു.പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേരില്ലെന്ന് വ്യക്തമാക്കിയാണ് കെജ് രിവാള്‍ കോണ്‍ഗ്രസിനെതിരെ ഇപ്പോള്‍ നിലപാടെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com