'രക്ഷാ പ്രവര്‍ത്തനം തുടരൂ; അത്ഭുതങ്ങള്‍ സംഭവിച്ചാലോ?'; ഖനിയില്‍ കുടുങ്ങിയവര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് സുപ്രിംകോടതി

ഇതുവരേക്കും 28 ലക്ഷം ലിറ്റര്‍ വെള്ളം ഖനിയില്‍ നിന്നും പുറത്തേക്ക് പമ്പ് ചെയ്ത് മാറ്റിയെങ്കിലും കാണാതായവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഒരുമാസത്തിനോട് രക്ഷാപ്രവര്‍ത്തനം
'രക്ഷാ പ്രവര്‍ത്തനം തുടരൂ; അത്ഭുതങ്ങള്‍ സംഭവിച്ചാലോ?'; ഖനിയില്‍ കുടുങ്ങിയവര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: അത്ഭുതങ്ങളില്‍ കോടതി വിശ്വസിക്കുന്നു, അതുകൊണ്ട് മേഘാലയയിലെ ഖനികളില്‍ കുടുങ്ങിയവര്‍ക്കായുള്ള തെരച്ചില്‍ തുടരണമെന്ന് സുപ്രിംകോടതി. കൂടുതല്‍ വിദഗ്ധരായ ആളുകളുടെ സഹായം രക്ഷാപ്രവര്‍ത്തനത്തിനായി തേടണമെന്നും കോടതി കേന്ദ്ര- മേഘാലയ സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചു. 

അനധികൃത ഖനനം നടത്തുന്നവരെയും അതിന് അനുവാദം നല്‍കുന്നവര്‍ക്കും മതിയായ ശിക്ഷ നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ ഡിസംബര്‍ 15 നാണ് 14 ഖനിത്തൊഴിലാളികള്‍ 'എലിമാള ഖനികളില്‍' കുടുങ്ങിയതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. രക്ഷാപ്രവര്‍ത്തനം അപ്പോള്‍ ആരംഭിച്ചുവെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ല. മണ്ണിടിച്ചിലും ഖനികള്‍ക്കുള്ളില്‍ വെള്ളം നിറഞ്ഞതുമാണ് അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്. 

ഇതുവരേക്കും 28 ലക്ഷം ലിറ്റര്‍ വെള്ളം ഖനിയില്‍ നിന്നും പുറത്തേക്ക് പമ്പ് ചെയ്ത് മാറ്റിയെങ്കിലും കാണാതായവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഒരുമാസത്തിനോട് രക്ഷാപ്രവര്‍ത്തനം അടുത്തിട്ടും അപകടത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ തെരച്ചില്‍ അവസാനിപ്പിക്കാന്‍ സുപ്രിംകോടതിയുടെ അനുമതി സര്‍ക്കാര്‍ തേടുകയായിരുന്നു. ഇതാണ് കോടതി തടഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com