സിബിഎസ്ഇ: രണ്ടുതരം കണക്ക് പരീക്ഷ 2020 മുതല്‍ 

പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് രണ്ടുതരം കണക്കുപരീക്ഷ അടുത്തവര്‍ഷം മുതല്‍ നടപ്പാക്കാന്‍ സിബിഎസ്ഇ ആലോചന
സിബിഎസ്ഇ: രണ്ടുതരം കണക്ക് പരീക്ഷ 2020 മുതല്‍ 

ന്യൂഡല്‍ഹി: പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് രണ്ടുതരം കണക്കുപരീക്ഷ അടുത്തവര്‍ഷം മുതല്‍ നടപ്പാക്കാന്‍ സിബിഎസ്ഇ ആലോചന. കണക്ക് ബുദ്ധിമുട്ടുളള വിദ്യാര്‍ഥികള്‍ക്കായി, നിലവിലുളള പാഠഭാഗത്തിന് പുറമേ കൂടുതല്‍ എളുപ്പമായ പാഠഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുളളതാകും രണ്ടാം പരീക്ഷ.

നിലവിലുളള കണക്ക് പാഠഭാഗം കണക്ക്- സ്റ്റാന്‍ഡേര്‍ഡ് എന്നും കൂടുതല്‍ എളുപ്പമായത് കണക്ക് - ബേസിക് എന്നും അറിയപ്പെടും. പരീക്ഷയുടെ കാര്യത്തില്‍ മാത്രമാണ് തെരഞ്ഞെടുപ്പിന് അവസരം. പാഠഭാഗം മുഴുവന്‍ എല്ലാവരും പഠിക്കണം. ഇന്റേണല്‍ അസസ്‌മെന്റ് ഉള്‍പ്പെടെയുളള കാര്യങ്ങളിലും ഇളവില്ല. എന്നാല്‍ കണക്ക്-ബേസിക് അടിസ്ഥാനമാക്കി പരീക്ഷയെഴുതുന്നവര്‍ക്ക് 11- ാം ക്ലാസില്‍ കണക്ക് പഠിക്കാന്‍ സാധിക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com