നിങ്ങളുടെ സെക്‌സിസം എന്നില്‍ അടിച്ചേല്‍പ്പിക്കരുത്; പുരുഷനായാലും ഇതുതന്നെ പറയുമായിരുന്നു: നിര്‍മ്മല സീതാരാമനെ അപമാനിച്ചില്ലെന്ന നിലപാടില്‍ ഉറച്ച് രാഹുല്‍

നിങ്ങളുടെ സെക്‌സിസം എന്നില്‍ അടിച്ചേല്‍പ്പിക്കരുത്; പുരുഷനായാലും ഇതുതന്നെ പറയുമായിരുന്നു: നിര്‍മ്മല സീതാരാമനെ അപമാനിച്ചില്ലെന്ന നിലപാടില്‍ ഉറച്ച് രാഹുല്‍

 പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനെ പമാനിച്ചുവെന്ന ആരോപണത്തില്‍ മറുപടിയുയമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

ദുബൈ:  പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനെ പമാനിച്ചുവെന്ന ആരോപണത്തില്‍ മറുപടിയുയമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിര്‍മ്മല സീതാരാമന്റെ സ്ഥാനത്ത് ഒരു പുരുഷനായിരുന്നാലും ഇതുതന്നെ പറയുമായിരുന്നുവെന്നും തന്‍രെ മേല്‍ സെക്‌സിസം അടിച്ചേല്‍പ്പിക്കണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കിവെ ആയിരുന്നു അദ്ദേത്തിന്റെ പ്രതികരണം. പ്രധാനമന്ത്രിയായിരുന്നു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് അതനുള്ള ധൈര്യമില്ല-രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

റഫാല്‍ ഇടപാടിനെ കുറിച്ചുള്ള തന്റെ ചോദ്യങ്ങളില്‍ നിന്ന് പ്രധാനമന്ത്രി വനിതയെ മറയാക്കി ഒളിച്ചെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. കള്ളത്തരം ഒളിപ്പിക്കാന്‍ പ്രതിരോധമന്ത്രി കൂട്ടു നിന്നുവെന്നും രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. ജയ്പൂരില്‍ കര്‍ഷക റാലിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 

56 ഇഞ്ച് നെഞ്ചളവുള്ള ചൗക്കീദാര്‍ മോദി, എനിക്ക് മറുപടി തരാതെ ഒളിച്ചോടി. പകരം ഒരു സ്ത്രീയെ യെ രംഗത്തിറക്കി. ഒരു മണിക്കൂറോളം അവര്‍ സംസാരിച്ചു. പക്ഷേ, അനില്‍ അംബാനിക്ക് കരാര്‍ നല്‍കിയോ ഇല്ലയോ എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ പോലും ആ സ്ത്രീക്ക് കഴിഞ്ഞില്ല.-അദ്ദേഹം പറഞ്ഞു.  ഇതിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. പ്രതിരോധ മന്ത്രിയെ അപമാനിച്ച രാഹുല്‍ മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ബിജെപി രംഗത്ത് വന്നിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com