ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: വാരണാസിയിലെ എഎപി സ്ഥാനാർത്ഥി അ​ര​വി​ന്ദ് കെജ്രി​വാ​ളല്ല 

ഡ​ൽ​ഹി, ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഗോ​വ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും എ​എ​പി മ​ത്സ​രി​ക്കുമെന്നും സ​ഞ്ജ​യ് സിം​ഗ്
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: വാരണാസിയിലെ എഎപി സ്ഥാനാർത്ഥി അ​ര​വി​ന്ദ് കെജ്രി​വാ​ളല്ല 

ന്യൂഡൽഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്രി​വാ​ൾ വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വാ​രാ​ണ​സി​യി​ൽ​നി​ന്നും മ​ത്സ​രി​ക്കി​ല്ലെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി. വാ​രാ​ണ​സി​യി​ൽ ശ​ക്ത​നാ​യ മറ്റൊരു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം. സം​സ്ഥാ​ന​ത്ത് പ്ര​ത്യേ​കം ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നാ​ണ് കെജ്രിവാ​ളിനെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മത്സരിപ്പിക്കാത്തതെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്.

എ​എ​പി വ​ക്താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സ​ഞ്ജ​യ് സിം​ഗ് ആണ് തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്. ഡ​ൽ​ഹി, ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഗോ​വ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും എ​എ​പി മ​ത്സ​രി​ക്കുമെന്നും സ​ഞ്ജ​യ് സിം​ഗ് പറഞ്ഞു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക​ഴി​ഞ്ഞ ത​വ​ണ​ മത്സരിച്ച സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  

തിരഞ്ഞെടുപ്പ് സംബന്ധിച്ച് അ​വ​സാ​ന​വ​ട്ട തീ​രു​മാ​നം ഫെ​ബ്രു​വ​രി​യോ​ടെ എ​ടു​ക്കു​മെ​ന്നും വാ​രാ​ണ​സി ഉ​ൾ​പ്പെ​ടെ യു​പി​യി​ൽ പാ​ർ​ട്ടി​യു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​മെ​ന്നും സ​ഞ്ജ​യ് സിം​ഗ്  അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com