സഖ്യമില്ലാതെ ഒരു കൈ നോക്കാന്‍ കോണ്‍ഗ്രസ്: യുപിയില്‍ എണ്‍പത് സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കും; കര്‍ഷകരെ ലക്ഷ്യമിട്ട് പ്രചരാണം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ചേര്‍ക്കാതെ യുപിയില്‍ എസ്പിയും ബിഎസ്പിയും സഖ്യമായി മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങി കോണ്‍ഗ്രസ്
സഖ്യമില്ലാതെ ഒരു കൈ നോക്കാന്‍ കോണ്‍ഗ്രസ്: യുപിയില്‍ എണ്‍പത് സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കും; കര്‍ഷകരെ ലക്ഷ്യമിട്ട് പ്രചരാണം

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ചേര്‍ക്കാതെ യുപിയില്‍ എസ്പിയും ബിഎസ്പിയും സഖ്യമായി മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങി കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശിലെ എണ്‍പത് സീറ്റുകളിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. 

യുഎഇ സന്ദര്‍ശനം കഴിഞ്ഞ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരിച്ചെത്തിയാല്‍ ഉടന്‍ യുപി കേന്ദ്രമാക്കി റാലികള്‍ ആരംഭിക്കും. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാകും പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. 

എസ്പിയുമായും ബിഎസ്പിയുമായും കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ സീറ്റ് വിഭജനത്തെ ചൊലി തര്‍ക്കം കടുത്തതോടെ അത് വഴിമുട്ടുകയായിരുന്നു. ഇരുപാര്‍ട്ടികളും 38 സീറ്റുകളില്‍ വീതം മത്സരിക്കുമെന്നാണ് എസ്പി-ബിഎസ്പി സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്. സഖ്യപ്രഖ്യാപന വേളയില്‍ കോണ്‍ഗ്രസിനെയും ബിജെപിയും ബിഎസ്പി അധ്യക്ഷ മായാവതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com