ഉത്തർപ്രദേശിലെ വ്യാജ ഏറ്റുമുട്ടലുകൾ ​ഗൗരവമേറിയതെന്ന് സുപ്രിംകോടതി ; സംസ്ഥാന സർക്കാരിന് നോട്ടീസ്

ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു
ഉത്തർപ്രദേശിലെ വ്യാജ ഏറ്റുമുട്ടലുകൾ ​ഗൗരവമേറിയതെന്ന് സുപ്രിംകോടതി ; സംസ്ഥാന സർക്കാരിന് നോട്ടീസ്

ന്യൂഡല്‍ഹി :  ഉത്തര്‍പ്രദേശില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകള്‍ ​ഗൗരവമേറിയ വിഷയമെന്ന് സുപ്രിംകോടതി. സംസ്ഥാനത്തെ വ്യാജ ഏറ്റുമുട്ടലുകൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി പരി​ഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയിയുടെ നിരീക്ഷണം. ഇക്കാര്യങ്ങളിൽ വിശദമായ പരിശോധന ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അഭിപ്രായപ്പെട്ടു. 

ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. ഫെബ്രുവരി 10 ന് ഹര്‍ജി വീണ്ടും പരിഗണിക്കും. ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ സിബിഐയോ പ്രത്യക സംഘമോ  അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് നടപടി. 

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 59 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇവരില്‍ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത് പൊലീസ് കസ്റ്റഡിയില്‍ ആണെന്നാണ് ആരോപണം. കൊലപാതകങ്ങളില്‍ ആശങ്ക പ്രകടിപിച്ച് യുഎന്‍ മനുഷ്യാവകാശ കമ്മീഷനും അടുത്തിടെ രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com