ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് നഴ്സിനെ ചുംബിച്ചു ; ഡോക്ടർക്കെതിരെ നടപടി

വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഉജ്ജെയ്ൻ: ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് നഴ്സിനെ ചുംബിച്ച ഡോക്ടർക്കെതിരെ നടപടി. നഴ്സിനോട് മോശമായി പെരുമാറിയ ഉജ്ജെയ്ൻ ജില്ലാ ഹോസ്പിറ്റലിലെ സിവിൽ സർജനെ പുറത്താക്കി. വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടി. 

49 വയസുകാരനായ സിവിൽ സർജനെയാണ് പുറത്താക്കിയത്. ഇദ്ദേഹത്തോട് വിശദീകരണം തേടിയതായും ഉജ്ജെയ്ൻ ജില്ലാ കലക്ടർ ശശാങ്ക് മിശ്ര അറിയിച്ചു. ഉജ്ജെയ്ൻ ജില്ലാ ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരുടെ വാട്സ് ആപ് ഗ്രൂപ്പിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് വൈറലാകുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com