ജയലളിതയുടെ ബംഗ്ലാവിലെ കവര്‍ച്ച : പിന്നില്‍ പളനിസ്വാമിയോ ?; ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണം വേണമെന്ന് സുപ്രിംകോടതിയില്‍ ഹര്‍ജി

കവര്‍ച്ചയ്ക്ക് പിന്നിലെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം
ജയലളിതയുടെ ബംഗ്ലാവിലെ കവര്‍ച്ച : പിന്നില്‍ പളനിസ്വാമിയോ ?; ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണം വേണമെന്ന് സുപ്രിംകോടതിയില്‍ ഹര്‍ജി


ന്യൂഡല്‍ഹി : തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ കോടനാടെ ബംഗ്ലാവിലെ കവര്‍ച്ചയില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. കവര്‍ച്ചയ്ക്ക് പിന്നിലെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ട്രാഫിക് രാമസ്വാമിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. 

2017 ഏപ്രിലിലാണ് ജയലളിതയുടെ കോടനാടെ ബംഗ്ലാവില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി അക്രമികള്‍ കവര്‍ച്ച നടത്തിയത്. എന്നാല്‍ കവര്‍ച്ച നടത്തിയത് ഇപ്പോഴത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് വേണ്ടിയാണെന്ന, കോടനാട് കവര്‍ച്ച കേസിലെ പ്രതികളായ കെവി സയന്‍, വാളയാര്‍ മനോജ് എന്നിവരുടെ ഴെളിപ്പെടുത്തല്‍ തമിഴകത്ത് വന്‍ വിവാദമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കവര്‍ച്ചയ്ക്ക് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുള്ളത്. 

ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ മാധ്യമപ്രവർത്തകനായ  മാ​ത്യു സാ​മു​വേ​ൽ, കവർച്ചയ്ക്ക് പിന്നിലെ ദുരൂഹത വെളിപ്പെടുത്തുന്ന  16 മി​നി​റ്റ്​ നീ​ണ്ട  വി​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. കവർച്ച നടത്തിയത് പളനിസ്വാമിക്ക് വേണ്ടിയാണെന്ന് തൃ​ശൂ​ർ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി കെ.​വി. സ​യ​ൻ, വാ​ള​യാ​ർ മ​നോ​ജ്​  എന്നിവർ വീഡിയോയിൽ വ്യക്തമാക്കുന്നു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യും ജ​യ​ല​ളി​ത​യു​ടെ ഡ്രൈ​വ​റു​മാ​യി​രു​ന്ന ക​ന​ക​രാ​ജ്​ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​രു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ന് പി​ന്നി​ലും കേ​സ്​ തേ​​ച്ചു​മാ​യ്​​ച്ചു​ക​ള​യാ​നു​ള്ള ഗൂ​ഢ​നീ​ക്ക​മാ​യി​രു​ന്നു​വെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു. 

ബം​ഗ്ലാ​വി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​ല​പ്പെ​ട്ട രേ​ഖ​ക​ൾ ക​വ​ർ​ച്ച ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി​യാ​ണ്​ ക​ന​ക​രാ​ജി​നെ നി​യോ​ഗി​ച്ച​തെ​ന്നും പ്ര​തി​ക​ൾ വെ​ളി​പ്പെ​ടു​ത്തി. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ അ​ണ്ണാ ഡി.​എം.​കെ ​ഐ.​ടി വി​ങ്​ ഭാ​ര​വാ​ഹി​ സ​ത്യ​ൻ ചെ​ന്നൈ സി​റ്റി പൊ​ലീ​സി​ലെ സൈ​ബ​ർ ക്രൈം ​പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മു​ഖ്യ​മ​ന്ത്രി പ​ള​നി​സാ​മി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​യ​താ​യാ​ണ്​ പ​രാ​തി. ഇ​തിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ  സ​യ​ൻ, മ​നോ​ജ്​ എ​ന്നി​വ​രെ ഡൽഹിയിലെത്തി ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com