പ്ലാസ്റ്റിക്കുമായി ഇനി മാഹിയില്‍ എത്തിയാല്‍ പിഴയടയ്‌ക്കേണ്ടി  വരും; മാര്‍ച്ച് ഒന്നു മുതല്‍ സമ്പൂര്‍ണ നിരോധനമെന്ന് പുതുച്ചേരി സര്‍ക്കാര്‍

പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ സമ്പൂര്‍ണമായി നിരോധിക്കുകയാണെന്ന് പുതുച്ചേരി സര്‍ക്കാര്‍. മാര്‍ച്ച് ഒന്നു മുതലാണ് പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം വിലക്കിക്കൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതെന്ന്
പ്ലാസ്റ്റിക്കുമായി ഇനി മാഹിയില്‍ എത്തിയാല്‍ പിഴയടയ്‌ക്കേണ്ടി  വരും; മാര്‍ച്ച് ഒന്നു മുതല്‍ സമ്പൂര്‍ണ നിരോധനമെന്ന് പുതുച്ചേരി സര്‍ക്കാര്‍

 പുതുച്ചേരി: പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ സമ്പൂര്‍ണമായി നിരോധിക്കുകയാണെന്ന് പുതുച്ചേരി സര്‍ക്കാര്‍. മാര്‍ച്ച് ഒന്നു മുതലാണ് പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം വിലക്കിക്കൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതെന്ന് മുഖ്യമന്ത്രി വി നാരായണ സ്വാമി പറഞ്ഞു. പ്രകൃതി സംരക്ഷണത്തിന് ഓരോ പൗരനും ബാധ്യസ്ഥനാണെന്നും പ്ലാസ്റ്റികില്‍ നിന്നും പരിസ്ഥിതിയെ രക്ഷിക്കാനുള്ള ഈ ഉദ്യമത്തെ പുതുച്ചേരി സര്‍ക്കാര്‍ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി പ്ലാസ്റ്റിക് നിരോധിക്കുന്നതോടെ മാഹിയിലും ഉത്തരവ് പ്രാബല്യത്തില്‍ വരും. കേരളത്തില്‍ നിന്നും മാഹിയിലേക്ക് എത്തുന്നവരും പ്ലാസ്റ്റിക് ഒഴിവാക്കി സഹകരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
കഴിഞ്ഞ വര്‍ഷം മഹാരാരാഷ്ട്ര സര്‍ക്കാരും സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്ലാസ്റ്റികിന്റെ ഉത്പാദനവും വിതരണവും വില്‍പ്പനയും നിരോധിച്ചായിരുന്നു കഴിഞ്ഞ മാര്‍ച്ചില്‍ ഫഡ്‌നാവിസ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പ്ലാസ്റ്റിക് ബാഗുകള്‍, സ്പൂണുകള്‍, ബോട്ടിലുകള്‍, പ്ലേറ്റുകള്‍, തെര്‍മോകോള്‍ ഉത്പന്നങ്ങള്‍ എന്നിവയും മഹാരാഷ്ട്രയില്‍ വിലക്കിയിരുന്നു. പ്ലാസ്റ്റിക് വിലക്കിയുള്ള സര്‍ക്കാര്‍ നീക്കത്തിന് ബോംബൈ ഹൈക്കോടതിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com