പശുക്കളെ ദത്തെടുക്കുന്നവരെ ആദരിക്കാന്‍ സര്‍ക്കാര്‍; സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും മുഖ്യാതിഥികളാകും 

അലഞ്ഞു തിരിയുന്ന പശുക്കളെ ദത്തെടുത്തു പരിപാലിക്കുന്നവരെ റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും ആദരിക്കാന്‍ പദ്ധതിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍
പശുക്കളെ ദത്തെടുക്കുന്നവരെ ആദരിക്കാന്‍ സര്‍ക്കാര്‍; സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും മുഖ്യാതിഥികളാകും 

ജയ്പുര്‍:അലഞ്ഞു തിരിയുന്ന പശുക്കളെ ദത്തെടുത്തു പരിപാലിക്കുന്നവരെ റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും ആദരിക്കാന്‍ പദ്ധതിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. പശു സ്‌നേഹികള്‍ക്കൊപ്പം കര്‍ഷകരെയും ലക്ഷ്യമിട്ടാണു പുതിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം. ഗോസംരക്ഷകരെന്ന പേരില്‍ തീവ്ര ഹിന്ദു സംഘടനകള്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചതോടെ പശുക്കളെ ഒരു പ്രദേശത്തു നിന്നു മറ്റൊരിടത്തേക്കു കൊണ്ടുപോകുന്നതു പോലും ബുദ്ധിമുട്ടായി. ഇതോടെ മൂരിക്കിടാങ്ങളെയും കറവ കഴിഞ്ഞ പശുക്കളെയും കര്‍ഷകര്‍ വഴിയിലുപേക്ഷിക്കുന്ന സ്ഥിതിയാണ്.

അലഞ്ഞു നടക്കുന്ന പശുക്കള്‍ കൃഷി നശിപ്പിക്കുന്നതാണു മറ്റൊരു പ്രശ്‌നം. ഇവയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഗോശാലകള്‍ സ്ഥാപിച്ചെങ്കിലും എണ്ണം പെരുകിയതോടെ സംരക്ഷണം താളം തെറ്റിയ സ്ഥിതിയിലാണ്. സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം നിശ്ചിത തുക നല്‍കി പശുക്കളെ ദത്തെടുത്തു ഗോശാലകളില്‍ത്തന്നെ സംരക്ഷിക്കുകയോ വീടുകളില്‍ കൊണ്ടുപോയി വളര്‍ത്തുകയോ ചെയ്യാം. ഗോപാലന മന്ത്രാലയമാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. രാജ്യത്ത് ആദ്യമായി ഗോപാലന മന്ത്രിയെ നിയമിച്ച സംസ്ഥാനമാണു രാജസ്ഥാന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com