സ്ത്രീകള്‍ തട്ടമിട്ട് മുഖം മറയ്‌ക്കേണ്ട ആവശ്യമില്ല, തലയുയര്‍ത്തി നടക്കൂ ; നല്‍കേണ്ടത് ഉന്നത വിദ്യാഭ്യാസമെന്ന് ഖാപ് പഞ്ചായത്ത് 

സ്ത്രീകള്‍ തട്ടമിട്ട് മുഖം മറയ്ക്കുന്നത് വിലക്കി ഹരിയാന ഖാപ് പഞ്ചായത്ത് നേതാവ്.   മുഖം മറച്ച് 'ബഹുമാനം' പ്രകടിപ്പിക്കുന്നത് അനാചാരമാണെന്നും ആ കാലം കഴിഞ്ഞു പോയെന്നുമാണ് ഖാപ് യോഗത്തിന് ശേഷം
സ്ത്രീകള്‍ തട്ടമിട്ട് മുഖം മറയ്‌ക്കേണ്ട ആവശ്യമില്ല, തലയുയര്‍ത്തി നടക്കൂ ; നല്‍കേണ്ടത് ഉന്നത വിദ്യാഭ്യാസമെന്ന് ഖാപ് പഞ്ചായത്ത് 

ഛണ്ഡീഗഡ്: സ്ത്രീകള്‍ തട്ടമിട്ട് മുഖം മറയ്ക്കുന്നത് വിലക്കി ഹരിയാന ഖാപ് പഞ്ചായത്ത് നേതാവ്. പെണ്‍കുട്ടികള്‍ക്ക് ഉപരി പഠനത്തിനുള്ള സൗകര്യങ്ങളാണ് കുടുംബങ്ങള്‍ നല്‍കേണ്ടതെന്നും ഖാപ് യോഗത്തിന് ശേഷം ബല്‍ജീത് സിങ് മാലിക് പറഞ്ഞു. തന്റെ കീഴില്‍ വരുന്ന 1440 ഓളം ഗ്രാമങ്ങളിലേക്കും ഈ ഉത്തരവ് കൈമാറുമെന്നും തല ഉയര്‍ത്തി നടക്കുന്ന സ്ത്രീകളാണ് നാടിന്റെ അഭിമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ മുഖം മറച്ച് 'ബഹുമാനം' പ്രകടിപ്പിക്കുന്നത് അനാചാരമാണെന്നും ആ കാലം കഴിഞ്ഞു പോയെന്നുമാണ് ഖാപ് യോഗത്തിന് ശേഷം ബല്‍ജീത് സിങ് പറയുന്നത്. തന്റെ ഭാര്യയോടും മരുമകളോടും മുഖപ്പട്ട ധരിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും അവര്‍ അവരുടെ ഇഷ്ടങ്ങളനുസരിച്ചാണ് ജീവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

മുഖം മറയ്ക്കാതെ തന്നെ സ്ത്രീകളെ മനസിലാക്കാനാണ് പുരുഷന്‍മാര്‍ ആദ്യം പഠിക്കേണ്ടത്. വിജാതീയ വിവാഹങ്ങളെ ഇനി മുതല്‍ എതിര്‍ക്കില്ല. ദുരഭിമാനക്കൊലപാതകങ്ങള്‍ ഇല്ലാതാക്കും. ഒരാളുടെ ജീവനെടുക്കുന്നതില്‍ ഒരു മേന്‍മയും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയില്‍ സ്ത്രീകളുടെ എണ്ണം കുറവാണ്. അതുകൊണ്ട് പുരുഷന്‍മാര്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിവാഹം ചെയ്യേണ്ടി  വരുന്നുണ്ട്. ഖാപ് പഞ്ചായത്ത് സമത്വമാണ് മുന്നോട്ട് വയ്ക്കുന്നത്, സ്ത്രീയെയും പുരുഷനെയും വേര്‍തിരിച്ച് കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com