വ്യാജമദ്യവില്‍പ്പന; ലക്ഷങ്ങളുടെ ഗുണ്ടാപ്പിരിവ്; വിലസി കോണ്‍ഗ്രസ് എംഎല്‍എ; പുറത്ത്

 വ്യാജമദ്യവില്‍പ്പനയും ഗുണ്ടാപ്പിരിവും നടത്തിയതിന് കോണ്‍ഗ്രസ് എംഎല്‍എയെ പാര്‍ട്ടി പുറത്താക്കി -  സിറാ മണ്ഡലത്തിലെ എംഎല്‍എ കുല്‍ബീര്‍ സിംഗിനെയാണ് പുറത്താക്കിയത്
വ്യാജമദ്യവില്‍പ്പന; ലക്ഷങ്ങളുടെ ഗുണ്ടാപ്പിരിവ്; വിലസി കോണ്‍ഗ്രസ് എംഎല്‍എ; പുറത്ത്

ചണ്ഡിഗഡ്:  വ്യാജമദ്യവില്‍പ്പനയും ഗുണ്ടാപ്പിരിവും നടത്തിയതിന് കോണ്‍ഗ്രസ് എംഎല്‍എയെ പാര്‍ട്ടി പുറത്താക്കി. പഞ്ചാബിലെ സിറാ മണ്ഡലത്തിലെ എംഎല്‍എ കുല്‍ബീര്‍ സിംഗിനെയാണ് പാര്‍ട്ടി പുറത്താക്കിയത്. 

സംസ്ഥാനത്ത് ഭരണം ലഭിച്ചാല്‍ ലഹരിമുക്തമാക്കുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞത്. ലഹരിയൊഴുക്കാന്‍ എംഎല്‍എ തന്നെ നേതൃത്വം നല്‍കിയതാണ് നടപടിക്ക് കാരണമായത്. കഴിഞ്ഞ വര്‍ഷം എംഎല്‍എ ഗുണ്ടാപ്പിരിവായി  15 ലക്ഷം കൈപ്പറ്റിയെന്നും ഈ വര്‍ഷം അത് അന്‍പത് ലക്ഷം വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ഫിറോസാപൂറിലെ മദ്യക്കച്ചവടക്കാരന്‍ സന്ധു സിംഗ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍  നിരന്തരമായി കച്ചവടക്കാരെ ഭീഷണിപ്പെടുത്താറുണ്ടെന്നും ഇയാളുടെ പിഎയായ ഗിന്നി സോധി സിറാ മണ്ഡലത്തിലെ ഗുണ്ടാ നേതാവ് കൂടിയാണെന്നും പരാതിയില്‍ പറയുന്നു. ഹരിയാനയില്‍ നിന്നും വലിയതോതില്‍ വ്യാജമദ്യമെത്തിച്ച് മണ്ഡലത്തില്‍ വ്യാപകമായി വില്‍പ്പന നടത്തുകയും ചെയ്തിരുന്നതായും പരാതിയുണ്ട്.

വ്യാജമദ്യം തടയുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് കഴിഞ്ഞയാഴ്ച എംഎല്‍എ അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സംസ്ഥാനത്ത് ഗുണ്ടാപ്പിരിവും വ്യാജമദ്യവില്‍പ്പനയും നടക്കുന്നതന്നായിരുന്നു എംഎല്‍എയുടെ വിമര്‍ശനം. ഇതിന് പിന്നാലെ എംഎല്‍യോട് വിശദീകരണം ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com