ഡാന്‍സ് ബാറില്‍ സിസിടിവി വേണ്ട, നര്‍ത്തകര്‍ക്കു ടിപ്പ് ആവാം, നോട്ടു മഴ പാടില്ല: ഇളവുകളുമായി സുപ്രിം കോടതി

ഡാന്‍സ് ബാറുകളുടെ നടത്തിപ്പിനും ലൈസന്‍സിനും നിയന്ത്രണം ഏര്‍പ്പെടുത്തിയ 2016ലെ സര്‍ക്കാര്‍ നിയമത്തിലാണ് സുപ്രീം കോടതി ഭേദഗതികള്‍ വരുത്തിയത്
ഡാന്‍സ് ബാറില്‍ സിസിടിവി വേണ്ട, നര്‍ത്തകര്‍ക്കു ടിപ്പ് ആവാം, നോട്ടു മഴ പാടില്ല: ഇളവുകളുമായി സുപ്രിം കോടതി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ ഡാന്‍സ് ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിയമത്തില്‍ ഭേദഗതി വരുത്തി സുപ്രീം കോടതി. ഡാന്‍സ് ബാറുകളുടെ നടത്തിപ്പിനും ലൈസന്‍സിനും നിയന്ത്രണം ഏര്‍പ്പെടുത്തിയ 2016ലെ സര്‍ക്കാര്‍ നിയമത്തിലാണ് സുപ്രീം കോടതി ചില ഭേദഗതികള്‍ വരുത്തിയത്. 

ഡാന്‍സ് ബാറുകളില്‍ നിര്‍ബന്ധമായും സിസിടിവി സ്ഥാപിക്കണമെന്ന നിബന്ധനയാണ് കോടതി നീക്കിയത്. സ്വകാര്യതയെ ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നൃത്തം ചെയ്യുന്നവര്‍ക്ക് ടിപ് കൊടുക്കാനുള്ള അനുമതിയും കോടതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നോട്ടുകള്‍ വലിച്ചെറിഞ്ഞ് നല്‍കുന്ന രീതി വേണ്ടെന്നാണ് കോടതിയുടെയും നിലപാട്. ആരാധനാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി മാത്രമേ ഡാന്‍സ് ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാവു എന്ന നിയമവും റദ്ദു ചെയ്തു. 

ഡാന്‍സ് ബാറുകളുടെ സമയപരിധി വൈകിട്ട് ആറ് മുതല്‍ രാത്രി 11.30 വരെയാക്കി.ഇക്കാര്യങ്ങള്‍ മഹാരാഷട്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ഡാന്‍സ് ബാറുകള്‍ നിരോധിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി 2016 ല്‍ റദ്ദാക്കിയിരുന്നു. സ്ത്രീകള്‍ തെരുവില്‍ ഭിക്ഷയെടുക്കുന്നതിനേക്കാല്‍ നല്ലത് നൃത്തം ചെയ്യുന്നതാണെന്നായിരുന്നു അന്ന് സുപ്രംകോടതി വ്യക്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com