ഇനി മുതല്‍ ഞാന്‍ 'ഭാരതീയ'; പേരുമാറ്റ പ്രഖ്യാപനവുമായി യുവമോര്‍ച്ച മുംബൈ അധ്യക്ഷന്‍ 

തന്റെ പേര് 'ഭാരതീയ' എന്ന് കൂടി ചേര്‍ത്ത് മാറ്റുന്നതായി പ്രഖ്യാപിച്ച് യുവമോര്‍ച്ചയുടെ മുംബൈ യൂണിറ്റ് അദ്ധ്യക്ഷന്‍ മോഹിത് കംബോജ്
ഇനി മുതല്‍ ഞാന്‍ 'ഭാരതീയ'; പേരുമാറ്റ പ്രഖ്യാപനവുമായി യുവമോര്‍ച്ച മുംബൈ അധ്യക്ഷന്‍ 

മുംബൈ: തന്റെ പേര് 'ഭാരതീയ' എന്ന് കൂടി ചേര്‍ത്ത് മാറ്റുന്നതായി പ്രഖ്യാപിച്ച് യുവമോര്‍ച്ചയുടെ മുംബൈ യൂണിറ്റ് അദ്ധ്യക്ഷന്‍ മോഹിത് കംബോജ്. താന്‍ ഇനിമുതല്‍ മോഹിത് ഭാരതീയ എന്നാണ് അറിയപ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയത പ്രോത്സാഹിപ്പിക്കാനായി പ്രവര്‍ത്തിക്കുന്ന 'പ്രൗഡ് ഭാരതീയ' എന്ന ഫൗണ്ടേഷന്റെ സ്ഥാപകന്‍ കൂടിയാണ് മോഹിത്. സംഘടനയിലൂടെ മറ്റുള്ളവരെയും ഇത്തരത്തില്‍ പേര് സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്നും മോഹിത് വ്യക്തമാക്കി.

ഈ കാമ്പയിന്റെ ഭാഗമാകുന്ന ആദ്യത്തെ വ്യക്തിയായി മാറണമെന്ന് നിര്‍ബന്ധമുള്ളതിനാലാണ് താന്‍ ആദ്യം പേര് മാറ്റിയത്. തന്റെ പേരുമാറ്റി ഗസ്റ്റില്‍ പ്രസിദ്ധീകരിക്കുമെന്നും മോഹിത് പറഞ്ഞു. ജാതിക്കും മതത്തിനും അതീതമായി ഭാരതീയത എന്ന ഏകസ്വത്വത്തിലേക്ക് ജനങ്ങളെ എത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും മോഹിത് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com