കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി; ബിജെപി കോടികള്‍ വാഗ്ദാനം നല്‍കിയതിന്റെ തെളിവുണ്ടെന്ന് സിദ്ധരാമയ്യ

സംസ്ഥാനത്ത് 80 എംഎല്‍എമാരുളള കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷിയോഗത്തില്‍ 76 പേരാണ് പങ്കെടുത്തത്
കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി; ബിജെപി കോടികള്‍ വാഗ്ദാനം നല്‍കിയതിന്റെ തെളിവുണ്ടെന്ന് സിദ്ധരാമയ്യ

ബംഗലൂരു: കര്‍ണാടകയിലെ റിസോര്‍ട്ട് രാഷ്ട്രീയം അവസാനിക്കുന്നില്ല. രാജ്യശ്രദ്ധ ഒന്നടങ്കം കേന്ദ്രബിന്ദുവാക്കി കര്‍ണാടകയിലെ പാര്‍ട്ടി എംഎല്‍എമാരെ ഇഗിള്‍ട്ടണ്‍ റിസോര്‍ട്ടിലേക്ക് കോണ്‍ഗ്രസ് മാറ്റുന്നു.കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് ശേഷമായിരുന്നു നീക്കം. 

കലങ്ങിമറിഞ്ഞ് കിടക്കുന്ന കര്‍ണാടക രാഷ്ട്രീയത്തില്‍ ഭരണം നിലനിര്‍ത്താനുളള കോണ്‍ഗ്രസിന്റെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് ഈ റിസോര്‍ട്ട് രാഷ്ട്രീയമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് 80 എംഎല്‍എമാരുളള കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷിയോഗത്തില്‍ 76 പേരാണ് പങ്കെടുത്തത്. ഇവരെയാണ് ബംഗലൂരു- മൈസൂര്‍ റോഡിലെ ബിഡദിയിലെ റിസോര്‍ട്ടിലേക്ക് കോണ്‍ഗ്രസ് നേതൃത്വം മാറ്റുന്നത്. നിയമസഭാകക്ഷിയോഗത്തിലെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് നീക്കം.  

അതേസമയം യോഗത്തില്‍ പങ്കെടുക്കാതിരുന്ന എംഎല്‍എമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ഹൈക്കമാന്‍ഡിനെ ബോധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.  പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും അടക്കം ബിജെപി നേതൃത്വം ഒന്നടങ്കം കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു. ഇതിനായി തങ്ങളുടെ എംഎല്‍എമാരെ സമീപിച്ച് കോടികള്‍ വാഗ്ദാനം ചെയ്തു. ഇതിന്റെ തെളിവ് തന്റെ കൈവശമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com