ബെംഗളൂരുവില്‍ കനത്ത മൂടല്‍മഞ്ഞ്: കൊച്ചിയില്‍ വിമാനസര്‍വീസുകള്‍ വൈകി, ചില സര്‍വീസുകള്‍ റദ്ദാക്കി

ബെംഗളൂരുവില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും രണ്ട് മണിക്കൂറെങ്കിലും വൈകിയാണ് കൊച്ചിയിലെത്തിയത്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നെടുമ്പാശേരി: ബെംഗളൂരുവില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നും ബെഗളൂരുവിലേക്കുള്ള വിമാനസര്‍വീസുകളുടെയെല്ലാം സമയക്രമങ്ങള്‍ തെറ്റി. ബെംഗളൂരുവില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും രണ്ട് മണിക്കൂറെങ്കിലും വൈകിയാണ് കൊച്ചിയിലെത്തിയത്. 

ഇന്‍ഡിഗോയുടെ വൈകീട്ടുള്ള ബെംഗളൂരു- കൊച്ചി- ബെംഗളൂരു വിമാനം റദ്ദാക്കി. ബംഗളൂരു വഴി സര്‍വീസ് നടത്തുന്ന മറ്റു വിമാനങ്ങളും വൈകിയിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com