വെളുത്ത പൊട്ടുപൊട്ടുകളായി ഭക്തലക്ഷങ്ങള്‍; കുംഭമേളയുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു

ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനങ്ങളില്‍ ഒന്നായ കുംഭമേളയുടെ ഉപഗ്രഹ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. കാര്‍ട്ടോസാറ്റ് -2 എടുത്ത ബ്ലാക്ക് ആന്റ് ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വെളുത്ത പൊട്ടുപൊട്ടുകളായി ഭക്തലക്ഷങ്ങള്‍; കുംഭമേളയുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു

പ്രയാഗ് രാജ്: ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനങ്ങളില്‍ ഒന്നായ കുംഭമേളയുടെ ഉപഗ്രഹ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. കാര്‍ട്ടോസാറ്റ് -2 എടുത്ത ബ്ലാക്ക് ആന്റ് ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വെളുത്ത പൊട്ടുകളായാണ് പ്രയാഗ് രാജില്‍ കുംഭമേളയ്‌ക്കെത്തിയ തീര്‍ത്ഥാടകരെ കാണാന്‍ സാധിക്കുന്നത്. ആളുകള്‍ക്ക് പുറമേ ഗംഗയും യമുനയും സരസ്വതി നദിയുമായി സംഗമിക്കുന്ന ത്രിവേണി സംഗമസ്ഥലവും, അക്ബര്‍ ചക്രവര്‍ത്തി നിര്‍മ്മിച്ച അലഹബാദ് കോട്ടയും കാര്‍ട്ടോസാറ്റ് പകര്‍ത്തിയിട്ടുണ്ട്. യമുനാ നദിക്ക് കുറുകെ 2004 ല്‍ ഉണ്ടാക്കിയ കേബിള്‍ പാലവും ചിത്രങ്ങളില്‍ ദൃശ്യമാണ്. 

ജനുവരി 14 ന് ആരംഭിച്ച കുംഭമേള മാര്‍ച്ചിലെ മഹാശിവരാത്രിയോടെയാണ് സമാപിക്കുന്നത്. 12 കോടിയിലേറെ ഭക്തര്‍ ത്രിവേണീസംഗമത്തില്‍ മുങ്ങി മോക്ഷപ്രാപ്തി നേടാന്‍ എത്തുമെന്നാണ് കരുതുന്നത്. 

ആറ് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന അര്‍ധ കുംഭമേളയാണ് ഇത്തവണത്തേത്. 12 വര്‍ഷം കൂടുമ്പോഴാണ് മഹാ കുംഭമേള നടക്കുക.8000 കോടി രൂപയിലേറെ ചിലവഴിച്ച് വിപുലമായ സന്നാഹങ്ങളാണ് മേളയ്ക്കായി ഒരുക്കിയിട്ടുള്ളത്. പ്രത്യേക ഗതാഗത സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com