സിനിമാറ്റിക് ഡാന്‍സും പാട്ടും സ്‌കൂളില്‍ വേണ്ട ; 'ആഭാസം' അതിരുകടക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ്‌ 

സിനിമാറ്റിക് ഡാന്‍സും പാട്ടും വിലക്കിക്കൊണ്ടുള്ള ഉത്തരവ് സ്വകാര്യ സ്‌കൂളുകള്‍ക്കും ബാധകമാക്കിയിട്ടുണ്ട്.  പ്രായത്തിനൊത്ത പാട്ടും ഡാന്‍സുകളുമല്ല സ്റ്റേജിലെത്തുന്നതെന്നും ലജ്ജിപ്പിക്കുന്നതാണ് പലതു
സിനിമാറ്റിക് ഡാന്‍സും പാട്ടും സ്‌കൂളില്‍ വേണ്ട ; 'ആഭാസം' അതിരുകടക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ്‌ 


ബംഗളുരു: അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ വാര്‍ഷികങ്ങളില്‍ നിന്നും സിനിമാ ഗാനങ്ങളും സിനിമാറ്റിക് ഡാന്‍സുകളും നീക്കം ചെയ്യുമെന്ന് കര്‍ണാടക സര്‍ക്കാര്‍. സിനിമാറ്റിക് ഡാന്‍സും പാട്ടും വിലക്കിക്കൊണ്ടുള്ള ഉത്തരവ് സ്വകാര്യ സ്‌കൂളുകള്‍ക്കും ബാധകമാക്കിയിട്ടുണ്ട്. 

പ്രായത്തിനൊത്ത പാട്ടും ഡാന്‍സുകളുമല്ല സ്റ്റേജിലെത്തുന്നതെന്നും ലജ്ജിപ്പിക്കുന്നതാണ് പലതുമെന്നും വിദ്യഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. കലാരൂപങ്ങള്‍ അല്ല ആഭാസമാണ് സ്‌കൂള്‍ കുട്ടികളെ കൊണ്ട് സിനിമാറ്റിക് ഡാന്‍സുകള്‍ ചെയ്യിക്കുന്നതെന്നും നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ കൂട്ടായ ആലോചനയിലാണ് ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

ചരിത്രം, സംസ്‌കാരം, രാജ്യത്തിന്റെ പാരമ്പര്യം, ദേശസ്‌നേഹം എന്നിവയെ പ്രകീര്‍ത്തിക്കുന്ന പാട്ടുകള്‍ സ്‌കൂളുകളില്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു. ഡാന്‍സ് കളിക്കണമെങ്കില്‍ ഫോക്കും, സിനിമാറ്റിക് ഒഴികെയുള്ള മറ്റുള്ളവയാകാമെന്നും നിര്‍ദ്ദേശമുണ്ട്. വാര്‍ഷികങ്ങള്‍ക്ക് പ്രത്യേക തീം തെരഞ്ഞെടുത്ത ശേഷം അതിനോട് അനുബന്ധിച്ചുള്ള കലാരൂപങ്ങള്‍ അവതരിപ്പിക്കാനും സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com