ജെഎന്‍യു രാജ്യദ്രോഹക്കേസ്;  കനയ്യയ്‌ക്കെതിരായ കുറ്റപത്രം പരിഗണിക്കില്ലെന്ന് കോടതി

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് 1200 പേജ് നീളുന്ന കുറ്റപത്രം കനയ്യയ്ക്കും ഉമര്‍ഖാലിദിനും മറ്റ് ഏഴ് വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ചത്
ജെഎന്‍യു രാജ്യദ്രോഹക്കേസ്;  കനയ്യയ്‌ക്കെതിരായ കുറ്റപത്രം പരിഗണിക്കില്ലെന്ന് കോടതി

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായിരുന്ന കനയ്യ കുമാറിനെതിരെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച രാജ്യദ്രോഹക്കേസിലെ കുറ്റപത്രം സ്വീകരിക്കില്ലെന്ന് ഡല്‍ഹി കോടതി. ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തിനെ തുടര്‍ന്നാണ് കുറ്റപത്രം സ്വീകരിക്കാന്‍ കോടതി വിസമ്മതിച്ചത്. നിയമവകുപ്പിന്റെ അനുമതി ഇല്ലാതെ എങ്ങനെയാണ് കുറ്റപത്രം ഫയല്‍ ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. പത്ത് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ അനുമതി ലഭിക്കുമെന്നായിരുന്നു പൊലീസ് വാദം. 

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് 1200 പേജ് നീളുന്ന കുറ്റപത്രം കനയ്യയ്ക്കും ഉമര്‍ഖാലിദിനും മറ്റ് ഏഴ് വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഇവര്‍ മുഴക്കിയെന്നാണ് കേസ്. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിനെതിരെ നടത്തിയ പ്രതിഷേധ യോഗത്തിലാണ് വിവാദ മുദ്രാവാക്യങ്ങള്‍ ഇവര്‍ മുഴക്കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ആരോപണത്തെ തുടര്‍ന്ന്‌ന നടത്തിയ അന്വേഷണത്തില്‍ ഒരു ജെഎന്‍യു വിദ്യാര്‍ത്ഥിയെ പോലും കുറ്റക്കാരനായി കണ്ടെത്താന്‍കഴിഞ്ഞിരുന്നില്ലെന്നും കനയ്യ പറഞ്ഞു. കെട്ടിച്ചമച്ച ഈ കേസ് മൂന്ന് വര്‍ഷത്തിന് ശേഷം കുത്തിപ്പൊക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ താന്‍ പൂര്‍ണമായി വിശ്വസിക്കുന്നുവെന്നും കനയ്യ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com