'ബിജെപി സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കൂ , സ്ഥാനക്കയറ്റം നേടൂ' ; കളക്ടർ കീഴുദ്യോ​ഗസ്ഥയ്ക്ക് അയച്ച സന്ദേശം വിവാദത്തിൽ

ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാണ് ക​ള​ക്ട​ർ അ​നു​ഭ ശ്രീ​വാ​സ്ത​വ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പൂ​ജാ തി​വാ​രി​യോ​ട് ആ​വ​ശ്യ​പ്പെട്ടത്
'ബിജെപി സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കൂ , സ്ഥാനക്കയറ്റം നേടൂ' ; കളക്ടർ കീഴുദ്യോ​ഗസ്ഥയ്ക്ക് അയച്ച സന്ദേശം വിവാദത്തിൽ

ഭോ​പ്പാ​ൽ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സ​ബ് ക​ള​ക്ട​റോ​ട് ജി​ല്ലാ ക​ള​ക്ട​ർ ആവശ്യപ്പെട്ടത് വിവാദമാകുന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ ഷാ​ഹ്ദോ​ൾ ജി​ല്ലാ ക​ള​ക്ട​റാ​ണ് ഇ​ത്ത​ര​ത്തി​ൽ സ​ബ് ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെട്ടത്. വാട്സ് ആപ്പ് സന്ദേശത്തിലൂടെയാണ് കളക്ടർ നിർദേശം നൽകിയത്. ഈ സന്ദേശം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 

ജൈ​ത്പു​ർ മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാണ് ക​ള​ക്ട​ർ അ​നു​ഭ ശ്രീ​വാ​സ്ത​വ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പൂ​ജാ തി​വാ​രി​യോ​ട് ആ​വ​ശ്യ​പ്പെട്ടത്. ഇതിന്റെ സ്ക്രീ​ൻ ഷോ​ട്ടു​ക​ളാ​ണ് വ്യാപകമായി പ്ര​ച​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം പു​റ​ത്തു​വ​രു​ന്ന​തി​നു മ​ണി​ക്കൂ​റു​ക​ൾ​ക്കു മു​മ്പാ​യി​രു​ന്നു ഈ ​വാ​ട്സ്ആ​പ് ചാ​റ്റ്. 

ബി​ജെ​പി​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കി​യാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പൂ​ജ​യ്ക്കു സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ ചു​മ​ത​ല ല​ഭി​ക്കു​മെ​ന്നും സന്ദേശത്തിൽ ക​ള​ക്ട​ർ അറിയിക്കുന്നു. എന്നാൽ സ​ന്ദേ​ശ​ത്തി​ന്‍റെ ആ​ധി​കാ​രി​ക​ത സം​ബ​ന്ധി​ച്ച് ഔദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മി​ല്ല. അതിനിടെ, വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ജൈ​ത്പു​ർ മ​ണ്ഡ​ല​ത്തി​ൽ റീ​പോ​ളിം​ഗ് ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി. 

വി​ഷ​യം വ​ള​രെ ഗൗ​ര​വ​ത​ര​മാ​ണെ​ന്നും ക​ള​ക്ട​റെ സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി മ​ണ്ഡ​ല​ത്തി​ൽ റീ​പോ​ളിം​ഗ് ന​ട​ത്ത​ണ​മെ​ന്നാ​ണ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ക​ത്തെ​ഴു​തു​മെ​ന്നും ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ രാം​പാ​ൽ സിം​ഗ് പ​റ​ഞ്ഞു. ഷാ​ഹ്ദോ​ൾ ജി​ല്ല​യി​ലെ മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലും ബി​ജെ​പി​യാ​ണു വി​ജ​യി​ച്ച​ത്. അതിനിടെ സം​ഭ​വ​ത്തി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പൂ​ജാ തി​വാ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടെ​ന്നും വാ​ട്സ്ആ​പ്പ് സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്നും പൂ​ജ ആരോപിച്ചു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com