മഹാസഖ്യം വിജയിക്കില്ല;  ഇന്ത്യന്‍ ജനതയ്‌ക്കെതിരായ കൂട്ടായ്മ; അഴിമതി സഖ്യമെന്ന് നരേന്ദ്രമോദി

അഴിമതിക്കെതിരായ തന്റെ നടപടികള്‍ ചിലരെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. അവര്‍ പ്രകോപിതരായത് സ്വാഭാവികം മാത്രം
മഹാസഖ്യം വിജയിക്കില്ല;  ഇന്ത്യന്‍ ജനതയ്‌ക്കെതിരായ കൂട്ടായ്മ; അഴിമതി സഖ്യമെന്ന് നരേന്ദ്രമോദി

സില്‍വസ: പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം തനിക്കെതിരായല്ല, ഇന്ത്യയിലെ ജനങ്ങള്‍ക്ക് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കെതിരായ തന്റെ നടപടികള്‍ ചിലരെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. അവര്‍ പ്രകോപിതരായത് സ്വാഭാവികം മാത്രം. സര്‍ക്കാര്‍ ഖജനാവിലെ പണം കൊള്ളയടിക്കാന്‍ ഞാന്‍ അനുവദിച്ചില്ല. അവരാണ് പ്രകോപിതരായി മഹാസഖ്യത്തിന് രൂപം നല്‍കിയതെന്നും മോദി പറഞ്ഞു. സില്‍വസയില്‍ മെഡിക്കല്‍ കൊളേജിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉചിതമായ രീതിയില്‍ അല്ല സഖ്യം രൂപികരിച്ചത്. തെരഞ്ഞടുപ്പിന് മുന്‍പ് തന്നെ സീറ്റിനായി സഖ്യത്തില്‍ വില പേശല്‍ തുടങ്ങിയതായി മോദി പരിഹസിച്ചു. യുപിഎ സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് 25 ലക്ഷം വീടുകളാണ് നിര്‍മ്മിച്ചത്. തന്റെ സര്‍ക്കാര്‍ ഒന്നേകാല്‍ ലക്ഷം വീടുകളാണ് സാധാരണക്കാര്‍ക്കായി നിര്‍മ്മിച്ചതെന്നും മോദി  പറഞ്ഞു.

വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മഹാസഖ്യം വിജയിക്കാന്‍ പോകുന്നില്ല. അവരവരുടെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് സഖ്യം രൂപികരിക്കുന്നതെന്നും മോദി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com