'അവരുടേത് ധനശക്തി, ഞങ്ങളുടേത് ജനശക്തി'; സമ്പന്നരും അഴിമതിക്കാരും ബിജെപിക്കെതിരെ കൈകോര്‍ക്കുന്നു, മഹാസഖ്യത്തിനെതിരെ നരേന്ദ്രമോദി

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യറാലിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
'അവരുടേത് ധനശക്തി, ഞങ്ങളുടേത് ജനശക്തി'; സമ്പന്നരും അഴിമതിക്കാരും ബിജെപിക്കെതിരെ കൈകോര്‍ക്കുന്നു, മഹാസഖ്യത്തിനെതിരെ നരേന്ദ്രമോദി

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യറാലിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അവര്‍ പരസ്പരം മുന്നണിയുണ്ടാക്കി, തങ്ങള്‍ 125 കോടി ജനങ്ങളുമായി ചേര്‍ന്ന് സഖ്യത്തിന് രൂപം നല്‍കിയതായി മോദി പറഞ്ഞു. അഞ്ച് വ്യത്യസ്ത നഗരങ്ങളിലെ ബൂത്തുതല പ്രവര്‍ത്തകരുമായി വിഡിയോ കോണ്‍ഫറന്‍സിലുടെ സംവദിക്കുകയായിരുന്നു മോദി.

പ്രതിപക്ഷ ഐക്യസമ്മേളനം സമാനതകളില്ലാത്തതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മോദിയുടെ വിമര്‍ശനം.  അഴിമതിക്കാരുടെയും സമ്പന്നരുടെയും മുന്നണിയാണ് പ്രതിപക്ഷ പാര്‍ട്ടികളുടേത് എന്ന് ആരോപിച്ച മോദി 125 കോടി ജനങ്ങളുമായി ചേര്‍ന്ന് രൂപീകരിച്ച തങ്ങളുടെ മുന്നണിയാണോ അതോ അവരുടെതാണോ കൂടുതല്‍ ശക്തം എന്ന് ചോദിച്ചു. കൊല്‍ക്കത്തയില്‍ അണിനിരന്ന നേതാക്കന്മാര്‍ ഒന്നെങ്കില്‍ സമൂഹത്തില്‍ വലിയ സ്വാധീനശേഷിയുളള വ്യക്തികളുടെ മക്കളോ, അല്ലെങ്കില്‍ മക്കളെ രാഷ്ട്രീയരംഗത്ത് പ്രതിഷ്ഠിക്കാന്‍ ഒരുങ്ങുന്നവരോ ആണെന്ന് മോദി ആരോപിച്ചു. അവര്‍ ധനശക്തിയാണെങ്കില്‍ തങ്ങള്‍ ജനശക്തിയാണെന്ന് മോദി പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കണമെന്നാണ് എല്ലാവരും സ്റ്റേജില്‍ ഉന്നയിച്ചത്. ആ സ്റ്റേജില്‍ നിന്നുകൊണ്ടുതന്നെ ഒരു നേതാവ് ബോഫോഴ്‌സ് അഴിമതി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. എന്നാല്‍ സത്യം ഉടന്‍ പുറത്തുവരും. അതാണ് കൊല്‍ക്കത്തയില്‍ സംഭവിച്ചതെന്നും മോദി ഓര്‍മ്മിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com