ഓര്‍ഡര്‍ ചെയ്തത് പനീര്‍ മസാല; പാഴ്‌സലായെത്തിയതില്‍ പ്ലാസ്റ്റിക് 'പനീര്‍' !

ചില്ലി പനീറും , പനീര്‍ മസാലയുമാണ് മക്കള്‍ക്കായി ഓര്‍ഡര്‍ ചെയ്തത്‌. കഴിച്ചു തുടങ്ങിയപ്പോള്‍, മകളുടെ വായ മുറിഞ്ഞു. ഇത് കഴിക്കാന്‍ പറ്റുന്നില്ലെന്ന് മകള്‍ പറഞ്ഞപ്പോഴാണ് താന്‍ കഴിച്ചു നോക്കിയതെന്നും 
ഓര്‍ഡര്‍ ചെയ്തത് പനീര്‍ മസാല; പാഴ്‌സലായെത്തിയതില്‍ പ്ലാസ്റ്റിക് 'പനീര്‍' !

ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്‌തെത്തിയ പനീര്‍ കറിയില്‍ പനീറിന് പകരം പ്ലാസ്റ്റിക് കഷ്ണങ്ങള്‍ കിട്ടിയതായി പരാതി. ഔറംഗബാദ് സ്വദേശിയായ സച്ചിന്‍ ജംദാരെയാണ് പരാതി ഉന്നയിച്ച് രംഗത്തെത്തിയത്. ചില്ലി പനീറും , പനീര്‍ മസാലയുമാണ് മക്കള്‍ക്കായി ഓര്‍ഡര്‍ ചെയ്തത്‌. കഴിച്ചു തുടങ്ങിയപ്പോള്‍, മകളുടെ വായ മുറിഞ്ഞു. ഇത് കഴിക്കാന്‍ പറ്റുന്നില്ലെന്ന് മകള്‍ പറഞ്ഞപ്പോഴാണ് താന്‍ കഴിച്ചു നോക്കിയതെന്നും ചവയ്ക്കാന്‍ പോലും പറ്റിയില്ല, പ്ലാസ്റ്റിക് കഷ്ണങ്ങളാണ് കറിയില്‍ ഉണ്ടായിരുന്നതെന്നും പരാതിയില്‍ പറയുന്നു. 

ഭക്ഷണം ഉണ്ടാക്കിയ ഹോട്ടലുകാരുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ പരാതി കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും പാര്‍സല്‍ കൊണ്ടു തന്ന സൊമാറ്റോയുടെ ഡെലിവറി ബോയ് ചെയ്ത പണിയാകുമെന്ന് പറഞ്ഞതായും സച്ചിന്‍ പറയുന്നു. 
പരാതി സ്വീകരിച്ചതായും പനീര്‍ വിശദമായ പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഡെലിവറി ലിസ്റ്റില്‍ നിന്നും പ്ലാസ്റ്റിക് പനീര്‍ വിതരണം ചെയ്ത ഹോട്ടലിനെ പുറത്താക്കിയതായും , ഉപഭോക്താവിന് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നും സൊമാറ്റോ അറിയിച്ചു.

സൊമാറ്റോയുടെ ഡെലിവറി ബോയ് പാര്‍സല്‍ ഭക്ഷണം കഴിക്കുന്നതും കഴിച്ചതിന്റെ ബാക്കി തിരികെ വയ്ക്കുന്നതിന്റെയും വീഡിയോ വൈറലായിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ഔറംഗബാദ് ഭക്ഷ്യസുരക്ഷാ കമ്മീഷണറും വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com