പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന് ; തുക ഗംഗാ സംരക്ഷണത്തിന് ഉപയോഗിക്കും

വര്‍ണാഭമായ തലപ്പാവുകള്‍, ഷാളുകള്‍, ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍ തുടങ്ങിയവ ലേലത്തിനെത്തിയിട്ടുണ്ട്. ആദ്യ മൂന്ന് ദിവസം ഓണ്‍ലൈനായാവും ലേലം നടക്കുക. 500 രൂപയാണ് ലേലത്തിലെ അടിസ്ഥാന വില.
പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന് ; തുക ഗംഗാ സംരക്ഷണത്തിന് ഉപയോഗിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യുന്നു. നാഷ്ണല്‍ ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്ടാണ് പ്രധാനമന്ത്രിക്ക് ലഭിച്ച ഉപഹാരങ്ങള്‍ ലേലത്തില്‍ വിറ്റ് ധനസമാഹരണം നടത്തുന്നത്.  1800 ലേറെ സമ്മാനങ്ങളാണ് ലേലത്തില്‍ വച്ചിരിക്കുന്നത്.

വര്‍ണാഭമായ തലപ്പാവുകള്‍, ഷാളുകള്‍, ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍ തുടങ്ങിയവ ലേലത്തിനെത്തിയിട്ടുണ്ട്. ആദ്യ മൂന്ന് ദിവസം ഓണ്‍ലൈനായാവും ലേലം നടക്കുക. 500 രൂപയാണ് ലേലത്തിലെ അടിസ്ഥാന വില. രണ്ടാഴ്ചയ്ക്കുള്ളില്‍ ലേലം പൂര്‍ത്തിയാക്കി , സമാഹരിക്കുന്ന തുക ഗംഗാ നദിയുടെ ശുചീകരണത്തിനും സംരക്ഷണത്തിനുമായി ചിലവഴിക്കും.

ഡല്‍ഹിയിലെ ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ മോദിക്ക് ഉപഹാരമായി ലഭിച്ച വസ്തുക്കളുടെ പ്രദര്‍ശനം നടത്തിയിരുന്നു. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com