കരീന കപൂറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ബിജെപിയുടെ ഉരുക്ക് കോട്ട പിടിക്കുക ലക്ഷ്യം

ബിജെപിയുടെ ഉരുക്കുകോട്ടയായ ഭോപ്പാല്‍ പിടിക്കാന്‍ ബോളിവുഡ് നടി കരീന കപൂറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം 
കരീന കപൂറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ബിജെപിയുടെ ഉരുക്ക് കോട്ട പിടിക്കുക ലക്ഷ്യം

ഭോപ്പാല്‍: പ്രശസ്ത നടി കരീന കപൂറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം. മധ്യപ്രദേശ് അസംബ്ലി തെരഞ്ഞടുപ്പില്‍ കോണ്‍ഗ്ര് വിജയം നേടിയതിന് പിന്നാലെ ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നടിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. പാര്‍ട്ടി നേതൃത്വം ഇക്കാര്യം കരീനയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലം എക്കാലത്തും ബിജെപിയുടെ ഉരുക്ക് കോട്ടയാണ്. കരീനയെ പോലെ ഉയര്‍ന്ന താരപരിവേഷം ഉള്ള ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാവുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളായ ഗുദ്ദു ചൗഹാനും അനീസ് ഖാനുമാണ് ഈ നീക്കത്തിന് പിന്നില്‍.

പ്രശ്‌സ്ത ക്രിക്കറ്റ് താരം മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയുടെ മരുമകളാണ് കരീന. നടന്‍ സെയ്ഫ് അലിഖാന്റെ ഭാര്യയുമാണ്. കൂടാതെ കരീനയുടെ മുത്തച്ഛന്‍ ഭോപ്പാലിലെ അവസാനത്തെ നവാബുമായിരുന്നു. ഇവര്‍ക്ക് ഭോപ്പാല്‍ നഗരത്തില്‍ ഉള്ള സ്വാധീനം പാര്‍ട്ടിക്ക് വിജയം നേടാനാവുമെന്ന കണക്ക് കൂട്ടലാണ് കരീനയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള കോണ്‍ഗ്രസ് നീക്കം. ഇത് സംബന്ധിച്ച് പാര്‍ട്ടിയുടെ യുവനേതാക്കളായ ചൗഹാനും അനീസ് ഖാനും മുഖ്യമന്ത്രിയുമായ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

1991ല്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി ഭോപ്പാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥി സൂശില്‍ ചന്ദ്രയോട് പരാജയപ്പെട്ടിരുന്നു. ഒരു ലക്ഷത്തിലധികം വോട്ടിനാണ് പട്ടൗഡി അന്ന് പരാജയപ്പെട്ടത്.

അതേസമയം കരീന കോണ്‍ഗ്രസ്  സ്ഥാനാര്‍ത്ഥിയാകുമെന്നത് അടിസ്ഥാനമില്ലാത്തതാണെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. കോണ്‍ഗ്രസിന് മത്സരിപ്പിക്കാന്‍ പുറത്തുനിന്ന് സ്ഥാനാര്‍ത്ഥികളെ ഇറക്കേണ്ട ഗതികേടിലാണെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഭോപ്പാല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com