കാര്‍ഷിക സബ്‌സിഡികള്‍ ഒരുമിച്ച് പണമായി കര്‍ഷകരിലേക്ക്; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകരെ കയ്യിലെടുക്കാനുള്ള തന്ത്രങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
കാര്‍ഷിക സബ്‌സിഡികള്‍ ഒരുമിച്ച് പണമായി കര്‍ഷകരിലേക്ക്; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകരെ കയ്യിലെടുക്കാനുള്ള തന്ത്രങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. വിവിധ കാര്‍ഷിക സബ്‌സിഡികള്‍ ഒരുമിപ്പിച്ച് കര്‍ഷകര്‍ക്ക് നേരിട്ട് പണം നല്‍കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. 700,00 കോടി രൂപയാണ് ഇതിനായി കേന്ദ്രം മാറ്റിവയക്കുന്നത്. സര്‍ക്കാരിന്റെ ലഅവസാന ബജറ്റില്‍ പദ്ധതി പ്രഖ്യാപനമുണ്ടാകും. 

മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കര്‍ഷക പ്രക്ഷോഭങ്ങളാണ് ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഭരണം നഷ്ടമാക്കിയത് എന്ന വിലയിരുത്തലില്‍ നിന്നാണ് പുതിയ പദ്ധതിയുമായി കേന്ദ്രം രംഗത്ത് വന്നിരിക്കുന്നത്. 

കര്‍ഷക പ്രക്ഷോഭങ്ങള്‍ മുതലെടുത്ത് പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ച സാഹചര്യത്തിലാണ് മോദി സര്‍ക്കാരിന്റെ പുതിയ നടപടി. പദ്ധതിയെ കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com