പ്രതിപക്ഷത്തിന്റെ ദേശീയ സഖ്യ നീക്കം അപ്രസക്തം: ഗതി നിര്‍ണയിക്കുക സംസ്ഥാന അടിസ്ഥാനത്തിലുള്ള കൂട്ടുകെട്ടെന്ന് പ്രകാശ് കാരാട്ട്

പ്രതിപക്ഷ പാര്‍ട്ടികളുടെ ദേശീയ സഖ്യ നീക്കത്തിന് എതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്
പ്രതിപക്ഷത്തിന്റെ ദേശീയ സഖ്യ നീക്കം അപ്രസക്തം: ഗതി നിര്‍ണയിക്കുക സംസ്ഥാന അടിസ്ഥാനത്തിലുള്ള കൂട്ടുകെട്ടെന്ന് പ്രകാശ് കാരാട്ട്

ജംഷഡ്പൂര്‍: പ്രതിപക്ഷ പാര്‍ട്ടികളുടെ ദേശീയ സഖ്യ നീക്കത്തിന് എതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പ്രതിപക്ഷ കക്ഷികളുടെ ദേശീയ സഖ്യം പ്രായോഗികമല്ലാത്തതും അപ്രസക്തവുമാണെന്ന് കാരാട്ട് പറഞ്ഞു. സംസ്ഥാന തലത്തിലുള്ള സഖ്യങ്ങള്‍ക്ക് മാത്രമാണ് പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മതേതര പാര്‍ട്ടികളോട് സിപിഎം സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാസഖ്യത്തിന് പകരം സംസ്ഥാന അടിസ്ഥാനത്തില്‍ നിലവില്‍ വരുന്ന സഖ്യങ്ങളാകും 2019ല്‍ ഭാവി നിര്‍ണയിക്കുക. സംസ്ഥാനങ്ങളിലെ പ്രധാന ബിജെപി വിരുദ്ധ ശക്തികളെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. സിപിഎം അതിന്റെ രാഷ്ട്രീയം ഉപേക്ഷിച്ച് സന്ധികള്‍ക്ക് തയ്യാറാകില്ല. ബിജെപിയെ പുറത്താക്കി കേന്ദ്രത്തില്‍ മതേതര കക്ഷികളെ എത്തിക്കാനും പാര്‍ലമെന്റില്‍ ഇടത് പാര്‍ട്ടികളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ സിപിഎം ആരംഭിച്ചു കഴിഞ്ഞു-അദ്ദേഹം പറഞ്ഞു. 

തൃണൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മേളനത്തില്‍ നിന്ന് ഇടത് പാര്‍ട്ടികള്‍ വിട്ടുനിന്നിരുന്നു. ഫെബ്രുവരി മൂന്നിന് അതേയിടത്ത് വച്ച്തന്നെ ഇടതുപാര്‍ട്ടികള്‍ റാലി നടത്തുമെന്ന് കാരാട്ട് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com