ഉറവിടം വെളിപ്പെടുത്താതെ സംഭാവനകള്‍: ഒരുവര്‍ഷത്തിനിടെ ബിജെപി പോക്കറ്റിലാക്കിയത് 553 കോടി രൂപ

2017- 18 കാലത്ത് സംഭാവനയായി, ഉറവിടം വെളിപ്പെടുത്താത്ത 553 കോടി രൂപ ബിജെപിക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍
ഉറവിടം വെളിപ്പെടുത്താതെ സംഭാവനകള്‍: ഒരുവര്‍ഷത്തിനിടെ ബിജെപി പോക്കറ്റിലാക്കിയത് 553 കോടി രൂപ

ന്യൂഡല്‍ഹി: 2017- 18 കാലത്ത് സംഭാവനയായി, ഉറവിടം വെളിപ്പെടുത്താത്ത 553 കോടി രൂപ ബിജെപിക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. അസോസിയേഷന്‍ ഫോര്‍ ഡമൊക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ദേശീയ പാര്‍ട്ടികള്‍ക്കെല്ലാമായി 2017-18 കാലത്ത് 689.44 കോടി രൂപയാണ് ഇത്തരത്തില്‍ ലഭിച്ചത്. ഇതില്‍ 553.38 കോടി രൂപയും ബിജെപിയുടെ പോക്കറ്റിലാണെത്തിയത്. 

നിലവില്‍ 20,000ത്തില്‍ താഴെ സംഭാവനയായി നല്‍കുന്ന പണത്തിന്റെ ഉറവിടം കാണിക്കേണ്ടതില്ല. ഈ സാധ്യത ഉപയോഗപ്പെടുത്തിയാണ് പാര്‍ട്ടികള്‍ പണം സംഭാവനായായി സ്വീകരിക്കുന്നത്. പുറത്ത് വെളിപ്പെടുത്തേണ്ട സാഹര്യവും ഇക്കാര്യത്തില്‍ ഇല്ല എന്നതും അവര്‍ക്ക് തുണയാകുന്നു. 

തെരഞ്ഞെടുപ്പ് ഫണ്ട്, കൂപ്പണുകളുടെ വില്‍പ്പന, ദുരിതാശ്വാസ നിധി, യോഗങ്ങള്‍, മാര്‍ച്ച് എന്നിവയ്ക്കായി ലഭിക്കുന്ന തുക, സ്വന്തം ഇഷ്ടത്തിന് വ്യക്തികള്‍ നല്‍കുന്ന സംഭാവനകള്‍ എന്നിവയെല്ലാം വഴിയാണ് പാര്‍ട്ടികള്‍ പണം സ്വീകരിക്കുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന ഫണ്ടുകളില്‍ 50 ശതമാനം ഇത്തരം ഉറവിടം വെളിപ്പെടുത്താത്ത പണമാണെന്നും പഠനം പറയുന്നു. 

ഇത്തരത്തില്‍ കഴിഞ്ഞ 14 വര്‍ഷത്തിനിടെ രാജ്യത്തെ ദേശീയ പാര്‍ട്ടികളെല്ലാം കൂടി സംഭാവനായി സ്വീകരിച്ചത് 8,721.14 കോടി രൂപയാണ്. 2004 മുതല്‍ 2018 വരെയുള്ള കണക്കാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com