ഗോവന്‍ ബീച്ചിലിരുന്ന് ഇനി മദ്യപിക്കാനോ പാചകം ചെയ്യാനോ ആവില്ല; കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍

ഇത് ലംഘിക്കുന്നവര്‍ക്കെതിരേ രണ്ടായിരം രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്ക് ഗോവ മന്ത്രിസഭ അംഗീകാരം നല്‍കി
ഗോവന്‍ ബീച്ചിലിരുന്ന് ഇനി മദ്യപിക്കാനോ പാചകം ചെയ്യാനോ ആവില്ല; കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍

പനാജി; രാജ്യത്തെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോവ. വിനോദസഞ്ചാരികളോടുള്ള സര്‍ക്കാരിന്റെ വളരെ ഉദാരമായ സമീപനമാണ് കുടുതല്‍ പേരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ഗോവയിലെ ബീച്ചുകളില്‍ കൂടുതല്‍ നിയന്തന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് സര്‍ക്കാര്‍. ബീച്ചുകളില്‍ പരസ്യമായി മദ്യപിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും നിരോധനം അര്‍പ്പെടുത്താനാണ് ഒരുങ്ങുന്നത്. 

ഇത് ലംഘിക്കുന്നവര്‍ക്കെതിരേ രണ്ടായിരം രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്ക് ഗോവ മന്ത്രിസഭ അംഗീകാരം നല്‍കി. രജിസ്‌ട്രേഷന്‍ ഓഫ് ടൂറിസം ട്രേഡ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ബീച്ചുകളില്‍ മദ്യപാനത്തിനും പാചകം ചെയ്യലിനും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങുന്നത്. ജനുവരി 29നു ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി സഭയില്‍ അവതരിപ്പിക്കുമെന്ന് വിനോദസഞ്ചാര വകുപ്പുമന്ത്രി മനോഹര്‍ അജ്ഗാവോങ്കാര്‍ പറഞ്ഞു. 

ബീച്ചുകളില്‍ കുപ്പികള്‍ പൊട്ടിക്കുക, പരസ്യമായി മദ്യപാനം നടത്തുക, ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഈ ഭേദഗതി കൊണ്ടുവന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com