രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് വോട്ടവകാശം നല്‍കരുത്; സര്‍ക്കാര്‍ ജോലിയും സ്‌കൂളും നിഷേധിക്കണമെന്നും ബാബാ രാംദേവ്

രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുന്നതിനൊപ്പം വോട്ടവകാശവും വിലക്കണമെന്ന് യോഗാ ഗുരു ബാബാ രാംദേവ്
രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് വോട്ടവകാശം നല്‍കരുത്; സര്‍ക്കാര്‍ ജോലിയും സ്‌കൂളും നിഷേധിക്കണമെന്നും ബാബാ രാംദേവ്

അലിഗഡ്: രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുന്നതിനൊപ്പം വോട്ടവകാശവും വിലക്കണമെന്ന് യോഗാ ഗുരു ബാബാ രാംദേവ്. ജനസംഖ്യാ നിയന്ത്രണത്തിന് കടുത്ത നടപടികള്‍ അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ല. ഹിന്ദുവെന്നോ മുസ്ലിമെന്നോ വ്യത്യാസമില്ലാതെ വേണം ഈ നയം നടപ്പിലാക്കാനെന്നും അദ്ദേഹം പറഞ്ഞു. 

 സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ചികിത്സ നിരോധിക്കുകയും തൊഴില്‍ അവസരങ്ങള്‍ നല്‍കാതിരിക്കുകയുമാണ് വേണ്ടത്. എങ്കില്‍ മാത്രമേ ജനസംഖ്യ കുറയുകയുള്ളൂ. മാതൃകാ ശിക്ഷാ നടപടികളാണ് താന്‍ മുന്നോട്ട് വയ്ക്കുന്നതെന്നും രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരുടെ ജീവിതം കാണുമ്പോള്‍ മറ്റുള്ളവര്‍ സ്വയം ചിന്തിക്കുമെന്നും രാംദേവ് പറയുന്നു.

വിവാഹം കഴിക്കാതെ ജീവിക്കുന്ന തന്നെ പോലെയുള്ളവര്‍ക്ക് പ്രത്യേക ആദരം നല്‍കണമെന്നും അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുകയാണെന്നും സര്‍ക്കാര്‍ ഇത്രയധികം സൗകര്യങ്ങള്‍ നല്‍കുന്നതിനാലാണ് ജനസംഖ്യ കുറയാത്തതെന്നുമായിരുന്നു പൊതുപരിപാടിയില്‍ അദ്ദേഹം പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com