വാ​യ്പ വാങ്ങിയ ഒ​രു ല​ക്ഷം രൂ​പ മടക്കി നൽകിയില്ല; സുഹൃത്തിനെ കൊന്ന് അ​ഴു​ക്കു​ചാ​ലി​ൽ ഒ​ഴു​ക്കി 

എല്ലുകൾ പ്രത്യേകം എടുത്തുമാറ്റി ട്രെയിനിൽ നിന്ന് എറിഞ്ഞു
വാ​യ്പ വാങ്ങിയ ഒ​രു ല​ക്ഷം രൂ​പ മടക്കി നൽകിയില്ല; സുഹൃത്തിനെ കൊന്ന് അ​ഴു​ക്കു​ചാ​ലി​ൽ ഒ​ഴു​ക്കി 

മും​ബൈ: വാ​യ്പ വാങ്ങിയ പ​ണം തി​രി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ സുഹൃത്തിനെ കൊ​ല​പ്പെ​ടു​ത്തി അ​ഴു​ക്കു​ചാ​ലി​ൽ ഒ​ഴു​ക്കി. മൃതദേഹം വെട്ടിമുറിച്ചശേഷം ചാലിൽ ഒഴുക്കുകയായിരുന്നു. 58കാരനായ ഗ​ണേ​ഷ് വി​ത്ത​ൽ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തായ പി​ന്റു അറസ്റ്റിലായി. 

മും​ബൈ വി​രാ​ഡി​ൽ കഴിഞ്ഞ ആഴ്ചയാണ് കൊലപാതകം നടന്നത്. അ​ഴു​ക്കു​ചാ​ലി​ൽ മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക കഥ പുറത്തുവന്നത്. എല്ലുകൾ പ്രത്യേകം എടുത്തുമാറ്റി ട്രെയിനിൽ നിന്ന് എറിഞ്ഞു. 

ഗ​ണേ​ഷ് പി​ന്‍റു​വി​ൽ​നി​ന്ന് ഒ​രു ല​ക്ഷം രൂ​പ വാ​യ്പ വാ​ങ്ങി​യി​രു​ന്നെന്നും പണം തിരികെ നൽകുന്നതിനെക്കുറിച്ച് ഇരുവർക്കുമിടയിൽ‌ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com