സാമൂഹിക മാധ്യമങ്ങളിലും 'പ്രിയങ്ക'രം; രണ്ടാം ഇന്ദിരയെന്ന് വിശേഷണം 

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറെ നാളായി കാത്തിരുന്ന വാര്‍ത്ത പുറത്ത് വന്നതോടെ ഗൂഗിളില്‍ പ്രിയങ്കയുടെ വിവരങ്ങൾക്കായി തിരയുന്നവരുടെ എണ്ണത്തില്‍ വര്‍ധന
സാമൂഹിക മാധ്യമങ്ങളിലും 'പ്രിയങ്ക'രം; രണ്ടാം ഇന്ദിരയെന്ന് വിശേഷണം 

ന്യൂഡൽഹി: ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുള്ള പ്രിയങ്ക ​ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം വൻ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രിയങ്ക എഫക്ട് ആണിപ്പോൾ. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറെ നാളായി കാത്തിരുന്ന വാര്‍ത്ത പുറത്ത് വന്നതോടെ ഗൂഗിളില്‍ പ്രിയങ്കയുടെ വിവരങ്ങൾക്കായി തിരയുന്നവരുടെ എണ്ണത്തില്‍ വര്‍ധന.  

പ്രിയങ്കക്ക് സാമൂഹിക മാധ്യമങ്ങളില്‍ ഔദ്യോഗികമായി അക്കൗണ്ട് ഉള്ളത് ഇന്‍സ്റ്റാഗ്രാമില്‍ മാത്രമാണ്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് ഒറ്റരാത്രി കൊണ്ട് പതിനായിരത്തോളം പേരാണ് പ്രിയങ്കയെ കൂടുതലായി ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരാന്‍ എത്തിയത്. ഗൂ​ഗിളില്‍ പ്രിയങ്കയുടെ വിശേഷങ്ങള്‍ക്കായും ഒരുപാട് പേര്‍ പരതുന്നു. 

ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ പ്രിയങ്കയ്ക്ക് വിളിപ്പേരുകളും വന്നു കഴിഞ്ഞു. 21ാം നൂറ്റാണ്ടിലെ ഇന്ദിര, ഇന്ത്യന്‍ ഉരുക്കു വനിതയുടെ പകര്‍പ്പ്, രണ്ടാം ഇന്ദിര എന്നിങ്ങനെ വിശേഷണങ്ങള്‍ പോകുന്നു.  

പൊതു തെരഞ്ഞെടുപ്പിന്‌ മാസങ്ങൾ മാത്രം ശേഷിക്കേ പ്രിയങ്കാ ഗാന്ധിയെ കളത്തിലിറക്കി  കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ മിന്നലാക്രമണം വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. പ്രിയങ്കയുടെ വരവ് പാർട്ടിക്ക് കൂടുതല്‍ കരുത്തുപകരുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എഐസിസി പുനഃസംഘടനയിൽ പ്രിയങ്കയെ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായാണ് നിയമിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com