കേന്ദ്രസര്‍ക്കാര്‍ നിയമനങ്ങളില്‍ ഫെബ്രുവരി ഒന്നു മുതല്‍ സാമ്പത്തിക സംവരണം; ഉത്തരവ് പുറത്തിറക്കി

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണമാണ് കൊണ്ടുവരുന്നത്
കേന്ദ്രസര്‍ക്കാര്‍ നിയമനങ്ങളില്‍ ഫെബ്രുവരി ഒന്നു മുതല്‍ സാമ്പത്തിക സംവരണം; ഉത്തരവ് പുറത്തിറക്കി

ന്യൂഡല്‍ഹി; ഫെബ്രുവരി ഒന്നു മുതല്‍ കേന്ദ്ര സര്‍വീസ് നിയമനങ്ങളില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം നിലവില്‍ വരും. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനുള്ള വിശദമായ നടപടിക്രമങ്ങള്‍ പ്രത്യേകം പുറപ്പെടുവിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

കേന്ദ്ര സര്‍വീസില്‍ 2019 ഫെബ്രുവരി ഒന്നു മുതല്‍ വിജ്ഞാപനം ചെയ്യുന്ന എല്ലാ തസ്തികകളിലേക്കും നേരിട്ടുള്ള റിക്രൂട്ട്‌മെന്റില്‍ സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കും എന്ന് ഉത്തരവില്‍ പറയുന്നു. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണമാണ് കൊണ്ടുവരുന്നത്. 

ജനുവരി ഒമ്പതിനാണ് ഭരണഘടനയുടെ 124ാം ഭേദഗതിയിലൂടെ സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്ത് ശതമാനം സാമ്പത്തിക സംവരണം ജനുവരി ഒമ്പതിനാണ് കൊണ്ടുവന്നത്. വാര്‍ഷിക വരുമാനം എട്ട് ശതമാനത്തില്‍ താഴെയുള്ളവര്‍ക്കാണ് സാമ്പത്തിക സംരക്ഷണത്തിന് അര്‍ഹത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com