പോളിയോ തുള്ളിമരുന്ന് വിതരണം മാറ്റിവച്ചു  ; പുതുക്കിയ തിയതി പിന്നീടെന്ന് ആരോഗ്യ മന്ത്രാലയം

ഒഴിവാക്കാനാവാത്ത ചില സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ ദിവസങ്ങളിലെ വാക്‌സിനേഷന്‍ മാറ്റിവച്ചത്. 
പോളിയോ തുള്ളിമരുന്ന് വിതരണം മാറ്റിവച്ചു  ; പുതുക്കിയ തിയതി പിന്നീടെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി:  രാജ്യവ്യാപകമായി ഫെബ്രുവരി മൂന്നിന് നടത്താന്‍ നിശ്ചയിച്ച പോളിയോ തുള്ളിമരുന്ന് വിതരണം മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. 

ബിഹാര്‍, മധ്യപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലെ പോളിയോ വിതരണം നേരത്തേ തന്നെ ആരോഗ്യമന്ത്രാലയം മാറ്റി വച്ചിരുന്നു. ഒഴിവാക്കാനാവാത്ത ചില സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ ദിവസങ്ങളിലെ വാക്‌സിനേഷന്‍ മാറ്റിവച്ചത്. 

നാഷണല്‍ ടെസ്റ്റിങ് ലബോറട്ടറിയില്‍ നിന്നും ക്ലിയറന്‍സ് പൂര്‍ത്തിയാക്കി എത്തുന്ന മുറയ്ക്ക് വാക്‌സിനുകള്‍ സംസ്ഥാനങ്ങളിലേക്ക് എത്തിക്കാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.  ഇന്ത്യയെ നേരത്തെ തന്നെ ലോക ആരോഗ്യ സംഘടന പോളിയോ മുക്തമായി പ്രഖ്യാപിച്ചിരുന്നു. 2020 ഓടെ പോളിയോ വാക്‌സിന്‍ വിതരണം പൂര്‍ണമായി അവസാനിപ്പിക്കുമെന്നും ഈ വര്‍ഷം മുതല്‍ വര്‍ഷത്തില്‍ ഒരു തവണ മാത്രമേ വാക്‌സിന്‍ വിതരണം ഉണ്ടാവുകയുള്ളൂവെന്നും മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com