കുടിവെള്ളമില്ല, വാങ്ങാന്‍ പണവുമില്ല; സ്വയം ലേലത്തിന് തയ്യാറായി 50യുവാക്കള്‍

ലേലത്തില്‍ ആര്‍ക്കും തങ്ങളെ വാങ്ങാമെന്നും പക്ഷേ വാങ്ങാന്‍ നല്‍കുന്ന പണം ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കാന്‍ നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം
കുടിവെള്ളമില്ല, വാങ്ങാന്‍ പണവുമില്ല; സ്വയം ലേലത്തിന് തയ്യാറായി 50യുവാക്കള്‍


ഹത്ര: ഗ്രാമത്തില്‍ കുടിവെള്ളപ്രശ്‌നം രൂക്ഷമായതോടെ സ്വയം വില്‍പ്പനയ്ക്ക് തയ്യാറായി 50 യുവാക്കള്‍ രംഗത്ത്. ലേലത്തില്‍ ആര്‍ക്കും തങ്ങളെ വാങ്ങാമെന്നും പക്ഷേ വാങ്ങാന്‍ നല്‍കുന്ന പണം ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കാന്‍ നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം. റിപ്പബ്ലിക് ദിനത്തിലാവുമ്പോള്‍ ലേലം വേഗത്തില്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് യുവാക്കള്‍. ഗ്രാമവാസികള്‍ക്ക് കുടിവെള്ളത്തിന് വേണ്ടിയുള്ള ലേലമായതിനാല്‍ പരമാവധി തുകയാണ് പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.
 

കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് എല്ലാ അധികാരികളെയും കണ്ടുവെങ്കിലും അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് യുവാക്കള്‍ കൂട്ടായ്മ രൂപീകരിച്ചത്. ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് അധികൃതര്‍ തങ്ങളെ മടക്കി അയച്ചത്. അതുകൊണ്ട് റിപ്പബ്ലിക് ദിനത്തില്‍ സ്വയം ലേലത്തിന് തയ്യാറാവുകയായിരുന്നുവെന്നും യുവാക്കള്‍ പറയുന്നു. 

ഹത്രയ്ക്ക് സമീപമുള്ള 60 ല്‍ അധികം ഗ്രാമങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും യുവാക്കള്‍ പറയുന്നു. എന്തായാലും യുവാക്കളുടെ പ്രതിഷേധം ഫലം കണ്ട മട്ടാണ്. എത്രയും വേഗം കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഫണ്ടില്ലെന്ന് പറഞ്ഞ് ഗ്രാമീണര്‍ക്ക് കുടിവെള്ളം നിരസിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com