ഗുജറാത്തില്‍ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്കിടെ അപകടം: സ്റ്റണ്ട് മോട്ടോര്‍സൈക്കിള്‍ ഇടിച്ചു കയറി; ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് 

ഗുജറാത്തിലെ പലന്‍പൂരില്‍ സംസ്ഥാനതല റിപ്ലബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൈനിക പ്രകടനങ്ങള്‍ക്കിടെ അപകടം
ഗുജറാത്തില്‍ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്കിടെ അപകടം: സ്റ്റണ്ട് മോട്ടോര്‍സൈക്കിള്‍ ഇടിച്ചു കയറി; ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് 

പലന്‍പൂര്‍: ഗുജറാത്തിലെ പലന്‍പൂരില്‍ സംസ്ഥാനതല റിപ്ലബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൈനിക പ്രകടനങ്ങള്‍ക്കിടെ അപകടം. ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വനിതാ കോണ്‍സ്റ്റബിള്‍ ഓടിച്ച സ്റ്റണ്ട് മോട്ടോര്‍സൈക്കിള്‍  നിയന്ത്രണം വിട്ട് കുട്ടികള്‍ക്കിടയില്‍ ഇടിച്ചുകയറുകയായിരുന്നു. 

കോണ്‍സ്റ്റബിള്‍ രേഖാ ഗോയലിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പലന്‍പൂര്‍ സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി വിജയ് രൂപാണി ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com