നിയന്ത്രണ രേഖയ്ക്ക് സമീപം വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍; പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിയെന്ന് സൈന്യം

 ഇന്ത്യ എഴുപതാം റിപ്പബ്ലിക് ദിനാഘോഷം നടത്തുമ്പോള്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം. പൂഞ്ച് സെക്ടറിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്‌. 
നിയന്ത്രണ രേഖയ്ക്ക് സമീപം വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍; പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിയെന്ന് സൈന്യം

ശ്രീനഗര്‍:  ഇന്ത്യ എഴുപതാം റിപ്പബ്ലിക് ദിനാഘോഷം നടത്തുമ്പോള്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം. പൂഞ്ച് സെക്ടറിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്‌. വെള്ളിയാഴ്ചയും രജൗരി സെക്ടറിന് സമീപം പാക്‌സൈന്യം വെടിയുതിര്‍ത്തിരുന്നു. 

 ഈ വര്‍ഷം ആദ്യം മുതല്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടര്‍ന്ന് വരികയാണ്. ഇതേത്തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളിലെ സുരക്ഷസൈന്യം ശക്തമാക്കിയിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ സ്‌ഫോടനം നടത്തുന്നതിനായി പദ്ധതിയിട്ട രണ്ട് ഭീകരരെ കഴിഞ്ഞ ദിവസം സൈന്യം പിടികൂടിയിരുന്നു. സുരക്ഷാസൈന്യവും സ്‌പെഷ്യല്‍ പൊലീസും സംയുക്തമായി നടത്തുന്ന തിരച്ചിലും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെയും ശ്രീനഗറില്‍ രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.

അതിര്‍ത്തി വഴി നുഴഞ്ഞ് കയറാന്‍ പാക് ഭീകരര്‍ നടത്തുന്ന ശ്രമത്തെ ശക്തമായി ചെറുക്കുമെന്ന് സൈനിക മേധാവി വ്യക്തമാക്കി. ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും അതിര്‍ത്തിക്കപ്പുറത്ത് നിന്നും ഉണ്ടാകുന്നുവെന്നും പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്നും സൈന്യം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com